എല്ലാവർക്കും താങ്ങാനാവുന്ന രീതിയിൽ ഉള്ള എയർ ടാക്‌സികൾ, സഞ്ചരിക്കുന്ന കാലം വിദൂരം അല്ലെന്ന് പ്രധാനമത്രി

എല്ലാവർക്കും താങ്ങാനാവുന്ന എയർ ടാക്‌സികൾ ഇന്ത്യയിൽ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പറഞ്ഞു. സിവിൽ ഏവിയേഷൻ്റെ രണ്ടാമത്തെ ഏഷ്യാ പസഫിക് മിനിസ്റ്റീരിയൽ കോൺഫറൻസിൽ, “എല്ലാവരുടെയും പറക്കുക എന്ന സ്വപ്നം പൂർത്തീകരിക്കുകയും ആകാശം എല്ലാവർക്കും തുറന്നിടുകയും ചെയ്യുന്ന” ഒരു ഭാവി സൃഷ്ടിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

രാജ്യതലസ്ഥാനത്ത് നടന്ന വ്യോമയാന മന്ത്രിതല സമ്മേളനത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി , അനുദിനം വികസിക്കുന്ന മധ്യവർഗം വ്യോമയാന വ്യവസായത്തിലെ ഏറ്റവും വലിയ വളർച്ചാ ചാലകമാണെന്ന് മോദി അടിവരയിട്ടു. രണ്ട് ദിവസത്തെ സമ്മേളനത്തിൽ 29 രാജ്യങ്ങളിൽ നിന്നുള്ള 300 ഓളം പ്രതിനിധികൾ പങ്കെടുത്തു.

ചെറിയ നഗരങ്ങളിൽ നിന്ന് കൂടുതൽ ആളുകൾക്ക് വിമാനങ്ങൾ വഴി യാത്ര ചെയ്യാൻ അനുവദിക്കുന്ന പ്രാദേശിക കണക്റ്റിവിറ്റി സ്കീമിനെ പുകഴ്ത്തിയ മോദി വിമാന യാത്രകൾ എല്ലാവര്ക്കും താങ്ങാൻ ആകുന്ന രീതിയിൽ ആണെന്ന് പറഞ്ഞു. പ്രാദേശിക കണക്ടിവിറ്റി സ്കീം ഉഡാൻ വന്നത് മുതൽ, ഏകദേശം 14 ദശലക്ഷം ആളുകൾ വിമാനങ്ങൾ വഴി പറന്നു. ഇത് സിവിൽ ഏവിയേഷൻ മേഖലയിലെ മികച്ച കണക്റ്റിവിറ്റിയും ഡിമാൻഡ് വർദ്ധനയും പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയിൽ പൈലറ്റുമാരിൽ 15 ശതമാനവും സ്ത്രീകളാണെന്നും ഇത് ആഗോള ശരാശരിയിലും അഞ്ച് ശതമാനത്തേക്കാൾ കൂടുതലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ അതിവേഗം വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യയെന്നും, ഇതുവരെ 1,200 വിമാനങ്ങൾക്ക് എയർലൈൻസ് ഓർഡർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളർന്നുവരുന്ന മേഖലയാണെങ്കിലും, അത് തുടരുന്നതിന് നിരന്തരമായ സാങ്കേതിക കണ്ടുപിടിത്തവും പരിശീലനം ലഭിച്ച ആളുകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി പ്രഖ്യാപനം ഐകകണ്ഠ്യേന പാസാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെയാണ് രണ്ടുദിവസത്തെ സമ്മേളനം അവസാനിച്ചത്.

Latest Stories

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍