വിവാദ ചിത്രം കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ഭയപ്പെടുത്തുന്നത് എന്താണെന്ന ചോദ്യവുമായി സിനിമാ താരവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ. തമിഴ്നാട്ടിൽ ചിത്രം പിൻവലിച്ചിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ സിനിമ നിരോധിക്കണമെന്ന് പല തവണ ആവശ്യപ്പെടുന്നതിന്റെ അർത്ഥം തന്നെ സിനിമ നിർബന്ധമായും കാണേണ്ടതാണ് എന്ന് ഓർമപ്പെടുത്തുകയാണെന്നും ഖുശ്ബു വ്യക്തമാക്കി.
ട്രെയിലർ ഇറങ്ങിയതു മുതൽ തന്നെ കേരള സ്റ്റോറി വിവാദങ്ങളിൽ മുങ്ങിയിരുന്നു.തന്റെ ട്വിറ്റർ അക്കൌണ്ടിലാണ് ഖുശ്ബു പ്രതികരണം അറിയിച്ചത്. സത്യം ലോകം അറിയുന്നതിലുള്ള ഭയമാണ് പ്രതിഷേധത്തിന് കാരണം. എന്ത് കാണണമെന്നത് ജനങ്ങൾ തീരുമാനിക്കട്ടെ, മറ്റുള്ളവർ അതിൽ ഇടപെടേണ്ട കാര്യം ഇല്ലെന്നും ഖുശ്ബു ട്വീറ്റിലൂടെ വ്യക്തമാക്കി. പ്രദർശനം റദ്ദാക്കാൻ തമിഴ്നാട് സർക്കാർ മുടന്തൻ കാരണങ്ങൾ പറയുന്നുവെന്നും ഖുശ്ബു ആരോപിച്ചു.
പ്രിതിഷേധത്തിലൂടെ തീർച്ചയായും കാണേണ്ട സിനിമയാണെന്ന് അറിയിച്ചുവെന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഭീകര സംഘടനയായ ഐഎസിൽ ചേർന്ന് ചതിയിൽ അകപ്പെട്ടു പോയ കേരളത്തിലെ പെൺകുട്ടികളുടെ കഥയാണ് സിനിമയുടെ ഉള്ളടക്കം. സുദീപ് സെൻ സംവിധാനം ചെയ്ത ചിത്രം മെയ് അഞ്ചിനാണ് തിയറ്റുകളിൽ റിലീസിനെത്തിയത്.
ആദ ശർമ്മ ,ശാലിനി ഉണ്ണികൃണ്ൻ,യോഗിത ബാഹനി തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കൾ.ബോളിവുഡ് കാരങ്ങലായ ശബാന ആസ്മി,അനുപം ഖേർ തുടങ്ങിയവരും ചിത്രം പ്രദർശിപ്പിക്കണം എന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.ചിത്രത്തിന് ഗംഭീര കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.