'രാഷ്ട്രപത്‌നി' പരാമര്‍ശം നാക്കുപിഴ; മാപ്പുപറയേണ്ട സാഹചര്യമില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് എതിരെയുള്ള പരാമര്‍ശത്തില്‍ പ്രതികരണവുമായി ലോക്സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ‘രാഷ്ട്രപത്‌നി’ എന്ന് വിളിച്ചത് നാക്കുപിഴ സംഭവിച്ചതാണ്. അതില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ല. ഇതിന്റെ പേരില്‍ തന്നെ തൂക്കിലേറ്റണമെങ്കില്‍ തൂക്കിലേറ്റാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവാദപരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി പ്രതിഷേധിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കോണ്‍ഗ്രസ് അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് സഭയില്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന് ആദിവാസി വിരുദ്ധ മനോഭാവമാണുള്ളത്. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും കേന്ദമന്ത്രി പറഞ്ഞു. തുടര്‍ന്ന് ബിജെപി എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു.

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. അധീര്‍ രഞ്ജന്‍ ചൗധരി മാത്രമല്ല കോണ്‍ഗ്രസും മാപ്പു പറയണം. രാജ്യത്തെ പരമോന്നത ഭരണഘടനാ ഓഫീസിലിരുന്ന് ഒരു സ്ത്രീയെ അപമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നല്‍കിയെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ചൗധരി സംഭവത്തില്‍ മാപ്പുപറഞ്ഞെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ