'രാഷ്ട്രപത്‌നി' പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു

‘രാഷ്ട്രപത്നി’ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എം പി അധിര്‍ രഞ്ജന്‍ ചൗധരി. ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്നി’ എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ രേഖാമൂലമാണ് മാപ്പ്് പറഞ്ഞിരിക്കുന്നത്. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും ഇക്കാര്യം രാഷ്ട്രപതി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങള്‍ വഹിക്കുന്ന സ്ഥാനത്തെ വിശേഷിപ്പിക്കുന്നതിനിടെ തെറ്റായ പദം ഉപയോഗിച്ചതില്‍ ഖേദിക്കുന്നു. അതൊരു നാക്ക് പിഴയായിരുന്നു. മാപ്പ് ചോദിക്കുന്നു. എന്റെ മാപ്പ് അപേക്ഷ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു’- എന്നുമാണ് അധിര്‍ രഞ്ജന്‍ ചൗധരി കത്തില്‍ പറഞ്ഞിരിക്കുന്നത്. ഒരു ഹിന്ദി ചാനലിനോട് സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം.

ഇതേ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമായിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരാമര്‍ശം രാഷ്ട്രപതിയെ മനപ്പൂര്‍വ്വം അപമാനിക്കാനുള്ള ശ്രമമായിരുന്നെന്നും ബിജെപി ആരോപിച്ചു.

അതേസമയം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ ഇരുസഭകളും പിരിഞ്ഞു. തിങ്കളാഴ്ച സഭ വീണ്ടും ചേരും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ