രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എ ബിജെപി അംഗം, രണ്ടാമത് ഡി കെ ശിവകുമാർ; എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്ത്

രാജ്യത്തെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്ത്. രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എയും സാമ്പത്തികമായി പിന്നിലുള്ള എംഎല്‍എയും ബിജെപി അംഗങ്ങളാണ്. അതേസമയം കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറാണ് രണ്ടാമത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.

മഹാരാഷ്ട്ര മുംബൈ ഘട്‌കോപാര്‍ ഈസ്റ്റ് മണ്ഡലത്തിലെ ബിജെപി എംഎല്‍എ പരാഗ് ഷായാണ് എന്‍ഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ധനികനായ എംഎല്‍എ. 3400 കോടിയാണ് ഇയാളുടെ ആസ്തി. 1413 കോടി രൂപ ആസ്തിയുളള കര്‍ണാടക കനകപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറാണ് രണ്ടാമത്.

എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുറഞ്ഞ സ്വത്തുള്ള എംഎല്‍എ പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപിയുടെ നിർമ്മല്‍ കുമാർ ധാരയാണ്. അതേസമയം കേരളത്തില്‍ സിറ്റിംഗ് എംഎല്‍എമാരില്‍ മാത്യൂ കുഴല്‍നാടനാണ് സ്വത്തിന്റെ കാര്യത്തില്‍ ഒന്നാമത്. എന്നാല്‍ എഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ഉള്ളത് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനാണ്.

Latest Stories

IPL 2025: വിക്കറ്റ് കീപ്പർ അല്ലെങ്കിൽ ഞാൻ ഉപയോഗശൂന്യൻ ആണ്, അവിടെ എനിക്ക്...; വമ്പൻ വെളിപ്പെടുത്തലുമായി ധോണി

സൂരജ് വധക്കേസ്; 'ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് ഞങ്ങൾ കാണുന്നില്ല, അപ്പീൽ പോകും'; എംവി ജയരാജൻ

അന്ന് ഡേവിഡ് വാർണർ ഇന്ന് വിഘ്‌നേഷ് പുത്തൂർ, സാമ്യതകൾ ഏറെയുള്ള രണ്ട് അരങ്ങേറ്റങ്ങൾ; മലയാളികളെ അവന്റെ കാര്യത്തിൽ ആ പ്രവർത്തി ചെയ്യരുത്; വൈറൽ കുറിപ്പ് വായിക്കാം

രാജ്യാന്തര ക്രൂയിസ് ടെര്‍മിനല്‍, ഹൗസ് ബോട്ട് ടെര്‍മിനല്‍, കനാലുകളുടെ സൗന്ദര്യവല്‍ക്കരണം; ആലപ്പുഴയുടെ സമഗ്രവികസനത്തിന് കേന്ദ്ര സര്‍ക്കാര്‍; 94 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

'ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് ഡോക്ടറാണ് തീരുമാനിക്കേണ്ടത്, മമ്മൂക്ക ആരോഗ്യവാനായി തിരിച്ചെത്തും'; ചര്‍ച്ചയായി തമ്പി ആന്റണിയുടെ വാക്കുകള്‍

രാജീവ് ചന്ദ്രശേഖർ പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി

'വിദ്യ കൊണ്ട് പ്രബുദ്ധരാവുക'; ആദ്യ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

50,000 കടന്ന് ഗാസയിലെ മരണനിരക്കുകൾ

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പിവി അന്‍വറിനെതിരെ തെളിവുകളില്ല; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

ലഹരി ഉപയോഗിക്കുന്നവർക്ക് ഇനി വിവാഹം ഇല്ല; കടുത്ത തീരുമാനങ്ങളുമായി പുതുപ്പാടിയിലെ മഹല്ലുകൾ