ഗുജറാത്തിലെ രണ്ട് നഗരങ്ങളില്‍ നിന്ന് മാത്രം അനധികൃതമായി കുടിയേറിയ 1024 ബംഗ്ലാദേശികള്‍ പിടിയില്‍; പരിശോധന നടത്തിയത് അഹമ്മദാബാദിലും സൂറത്തിലും

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ അനധികൃതമായി താമസിച്ചുവന്നിരുന്ന 1024 ബംഗ്ലാദേശികളെ പിടികൂടി. അഹമ്മദാബാദ്, സൂറത്ത് നഗരങ്ങളില്‍ മാത്രം ഗുജറാത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെ പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി ആരംഭിച്ച പരിശോധനയിലാണ് അനധികൃതമായി കുടിയേറിയ 1024 ബംഗ്ലാദേശികളെ പിടികൂടിയത്. ഇവരില്‍ രണ്ട് പേര്‍ അല്‍-ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്ലില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കുന്നതായി ഗുജറാത്ത് പൊലീസ് അറിയിച്ചു. ബംഗ്ലാദേശ് വംശജരായ 890 പേരെ അഹമ്മദാബാദില്‍നിന്നും 134 പേരെ സൂറത്തില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

Read more

ഗുജറാത്തില്‍ താമസിക്കുന്ന എല്ലാ ബംഗ്ലാദേശികള്‍ക്കും പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരെയും നാടുകടത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അറസ്റ്റിലായ ബംഗ്ലാദേശികളെ നാടുകടത്തുമെന്നും ഡിജിപി അറിയിച്ചു.