പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ കൂട്ടിലാക്കി; മുതുമല വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ്

പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു മയക്ക് വെടിവച്ചത്. വൈകുന്നേരം 3.30ഓടെ പുലിയെ കൂട്ടിലാക്കുകയായിരുന്നു. ഉടന്‍തന്നെ മുതുമല വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ വൈകുന്നേരം മുതല്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഇന്ന് പ്രദേശത്ത് ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധത്തിന്റെ ഭാഗമായി ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.

കഴിഞ്ഞ ദിവസം പന്തല്ലൂര്‍ താലൂക്കിലെ വിവിധ ഇടങ്ങളില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജില്‍ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റെയും മിലന്‍ ദേവിയുടെയും മകള്‍ നാന്‍സിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അങ്കണവാടിയില്‍ നിന്ന് തിരികെ വരുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്