ബിഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. മധുബനി റെയില്‍വേ സ്റ്റേഷനില്‍ ആളൊഴിഞ്ഞ ട്രെയിനിലാണ് വന്‍ തീപിടിത്തമുണ്ടായത്.സംഭവത്തില്‍ ആളപായമില്ല. ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചു. ജയ്നഗറില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുന്ന സ്വതന്ത്ര സേനാനി എക്സ്പ്രസിലാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്ര കഴിഞ്ഞ് ട്രെയില്‍ സ്റ്റേനില്‍ നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു. ഈ സമയം ട്രെയിനില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. ഇത് വലിയ അപകടം ഒഴിവാക്കി. ഉയര്‍ന്ന തോതില്‍ പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതരെ അറിയിക്കുകയായിരുന്നു. പത്ത് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തില്‍ ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അധികൃതര്‍ അറിയിച്ചു.