മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിലധികം വോട്ടുകളാണ് എണ്ണിയതെന്ന ‘ദ വയറി’ന്റെ റിപ്പോർട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. ‘ദ വയർ’ പുറത്തുവിട്ട റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. പുറത്ത് വിട്ടത് പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്കുകളാണ്. റിപ്പോർട്ടിൽ 5,38,225 വോട്ടുകൾ കണക്കാക്കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.
५,०४,३१३ अतिरिक्त मते असल्याच्या तसेच आष्टी (२३१) आणि उस्मानाबाद (२४२) या दोन विधानसभा मतदारसंघांमध्ये मतांच्या संख्येत तफावत असल्याच्या The Wire या वृ्त्तपत्रात आलेल्या वृत्ताबाबत@SpokespersonECI @ECISVEEP @MahaDGIPR pic.twitter.com/qe1bkXjuUz
— ChiefElectoralOffice (@CEO_Maharashtra) November 26, 2024
നവംബർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദ വയർ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ആകെ പോൾ ചെയ്ത വോട്ടുകൾ 64,088,195 ആയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. ഇങ്ങനെ വരുമ്പോൾ തിരഞ്ഞെടുപ്പ് ദിവസം പോൾ ചെയ്ത വോട്ടിനെക്കാൾ 504,313 അധികം വോട്ടുകൾ വോട്ടെണ്ണൽ ദിവസം എണ്ണിയെന്നാണ് ദ വയർ വ്യക്തമാക്കിയത്.
Read more
മഹാരാഷ്ട്രയിൽ ആകെയുള്ള 288 നിയമസഭാ സീറ്റുകളിൽ എട്ടുമണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവായിരുന്നു എണ്ണിയ വോട്ടുകളുടെ എണ്ണം. ബാക്കിയുള്ള 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണിയിരുന്നു. പോൾ ചെയ്തതിനേക്കാൾ 4,538 വോട്ടുകൾ കൂടുതൽ എണ്ണിയ അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും പ്രകടമായ പൊരുത്തക്കേടുകൾ സംഭവിച്ചതെന്നും വയർ ചൂണ്ടിക്കാട്ടിയിരുന്നു.