റൂംമേറ്റിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍; കൊല നടത്തിയത് ഉള്ളി അരിയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്

ഗുജറാത്തില്‍ ഉള്ളി അരിയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ ഒപ്പം താമസിക്കുന്നയാളെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലാണ് പുതുവത്സര ദിനത്തില്‍ സംഭവം നടന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ രാജു ചൗഹാനാണ് കേസില്‍ അറസ്റ്റിലായത്.

സൂറത്തിലെ തുണിമില്‍ തൊഴിലാളിയായ ജിയൂത്ത് രാജ്ഭാറാണ് കൊല്ലപ്പെട്ടത്. ഇരുവരും തുണിമില്ലിനോട് ചേര്‍ന്ന മുറിയിലാണ് താമസിച്ചിരുന്നത്. അത്താഴത്തിനിടെ കൊല്ലപ്പെട്ട രാജ്ഭാര്‍ പ്രതിയോട് ഉള്ളി അരിയാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ രാജു ചൗഹാന്‍ രാജ്ഭാറുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

ഇതേ തുടര്‍ന്ന് പ്രതി കല്ലുകൊണ്ടടിച്ച് രാജ്ഭാറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിന് ശേഷം സുഹൃത്തിന്റെ ബൈക്ക് കൈക്കലാക്കിയ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ ബൈക്ക് ഉപേക്ഷിച്ച് ഇയാള്‍ ബുസ്വാളിലേക്കുള്ള ട്രെയിന്‍ കയറി.

ഈ സമയം പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച പൊലീസ് ഇയാള്‍ ട്രെയിനില്‍ യാത്ര തിരിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗുജറാത്ത് പൊലീസ് ആര്‍പിഎഫിന് പ്രതിയുടെ വിവരങ്ങള്‍ കൈമാറി. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മുംബൈയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ