തിരഞ്ഞെടുപ്പ് കമ്മീഷനോട് പച്ചപ്പതാകകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ദേശീയപതാകയിലെ പച്ച നിറവും നിരോധിക്കണോ എന്ന് തേജസ്വി ഗിരിരാജ് സിങ്ങിനോട് ചോദിച്ചു.
“”ദേശീയപതാകയിലെ പച്ചനിറവും ഒഴിവാക്കണമോയെന്ന് ഗിരിരാജ് ജനങ്ങളോട് പറഞ്ഞേ പറ്റൂ. ആര്‍എസ്എസിന്റേയും ബിജെപിയുടേയും സജീവപ്രവര്‍ത്തകനായ സിങങിന് ത്രിവര്‍ണ പതാകയ്ക്കു പകരം കാവിപ്പതാക കൊണ്ടു വരണമെന്നാണ് ആഗ്രഹം. എന്നാല്‍ ജനങ്ങള്‍ അതനുവദിക്കില്ല. പച്ചയും വെള്ളയും കാവി നിറവുമള്ള ത്രിവര്‍ണ പതാകയ്ക്കു വേണ്ടി നമ്മള്‍ പോരാടും””, തേജസ്വി യാദവ് പറഞ്ഞു.
പാക് പതാകയോട് സാമ്യമുള്ള മുസ്ലിം സംഘടനകളുടെ പച്ചപ്പതാകകള്‍ നിരോധിക്കണമെന്ന് ഗിരിരാജ് സിങ്ങ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം.