അന്ന് യോഗിയെ കരിങ്കൊടി കാട്ടി; ഇന്ന് പൂജ സ്ഥാനാർത്ഥി

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ കരിങ്കൊടി വീശിയതും അതിനെ തുടർന്നുള്ള അറസ്റ്റും 25-കാരിയായ പൂജ ശുക്ലയ്ക്ക് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വാതിലുകൾ തുറന്നുകൊടുത്തു.
അവർ ഇപ്പോൾ ലഖ്‌നൗ നോർത്തിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയാണ്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിൽ ഒരാളാണ് പൂജ.

2017 ജൂണിൽ അവർ മറ്റ് 10 പേർക്കൊപ്പം ലഖ്‌നൗ യൂണിവേഴ്‌സിറ്റി റോഡിൽ ആദിത്യനാഥിന്റെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചതും സർക്കാർ നയങ്ങൾക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ചതും ശ്രദ്ധയാകർഷിച്ചിരുന്നു.

‘ഹിന്ദി സ്വരാജ് ദിവസ്’ പരിപാടിയിൽ പങ്കെടുക്കാൻ യോഗി ലഖ്‌നൗ യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് പോകുമ്പോൾ ആയിരുന്നു പ്രതിഷേധം. സമാജ്വാദി ഛത്ര സഭ,എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടകൾ അന്ന് പങ്കെടുത്തു.

പിറ്റേന്ന് ഞങ്ങളെ അറസ്റ്റുചെയ്ത് ജയിലിലേക്ക് അയച്ചു. പ്രതിഷേധിക്കാൻ ജനാധിപത്യ മാർഗങ്ങൾ ഉപയോഗിച്ചിട്ടും ഇത് സംഭവിക്കുമെന്ന് കരുതിയില്ല. എന്തായാലും ശരിക്ക് വേണ്ടി പോരാടണമെന്ന വിശ്വാസം അത് ഊട്ടിയുറപ്പിച്ചു, പൂജ പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ