രാജ്യത്ത് ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ നാല് കോടി

ഇന്ത്യയിലെ യോഗ്യരായ നാലു കോടിയാളുകള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്‌സിന്‍ എടുക്കാത്ത ആളുകളുടെ എണ്ണവും ശതമാനത്തെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലൈ 18 വരെയുള്ള കണക്കാണിത്. അതേസമയം ഇന്ത്യയിലെ 98 ശതമാനം പേര്‍ ഒരു ഡോസും 90 ശതമാനം പേര്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് വാക്‌സിനേഷന്‍ അമൃത് മഹോതവ്’ എന്ന പേരില്‍ ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍ക്കി വരുന്നുണ്ട്.

കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്ന് 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍ക്കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി