Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

മോദിക്കൊപ്പം സഖ്യത്തിനില്ല; നിലപാട് വ്യക്തമാക്കി എം.കെ.സ്റ്റാലിന്‍; തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയെ തേടി അലഞ്ഞ് ബി.ജെ.പി

, 4:03 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല രീതിയില്‍ സഹകരിച്ച് പോകാന്‍ സാധിക്കില്ലെന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. എങ്ങിനെയാണ് വാജ്‌പേയിയെ മോദിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കുക. പ്രധാനമന്ത്രി സ്വയം വാജ്‌പേയുമായി താരതമ്യപ്പെടുത്തുകയാണ്. ഇത് വിരോധാഭാസമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തമിഴ്‌നാട്ടില്‍ സഖ്യമില്ലാതെ സീറ്റ് നേടാന്‍ സാധിക്കില്ലെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതേ തുടര്‍ന്നാണ് ഡിഎംകെയുമായി സഖ്യത്തിന് ബിജെപി ശ്രമം തുടങ്ങിയത്. എഡിഎംകെയുമായി സഖ്യത്തിനും ബിജെപി ശ്രമിച്ചിരുന്നു. നിലവില്‍ രജനികാന്തിന്റെയും കമല്‍ഹാസന്റെയും പാര്‍ട്ടികളുമായിട്ടാണ് ബിജെപി സഖ്യത്തിന് ശ്രമിക്കുന്നത്.

Advertisement