രാജ്യത്ത് 11,499 പുതിയ കോവിഡ് കേസുകള്‍, ടി.പി.ആര്‍ 1.01 ശതമാനമായി

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,499 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 12.6 ശതമാനം കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.01 ശതമാനമായി കുത്തനെ കുറഞ്ഞു.

നിലവില്‍ 1,21,881 പേരാണ് കോവിഡ് ബാധിതരായി രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 255 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,13,481 ആയി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,598 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,22,70,482 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.52 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 177.17 കോടി ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Latest Stories

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...