'കള്ളന്‍മാര്‍ കിയ മോട്ടോഴ്‌സിന്റെ കപ്പലില്‍ തന്നെ'; ആന്ധ്രയിലെ ഫാക്ടറിയില്‍ നിന്ന് മോഷണം പോയത് 900 കിയ എന്‍ജിനുകള്‍; ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

കുറഞ്ഞ വിലയില്‍ കൂടുതല്‍ സാങ്കേതിക വിദ്യകളുമായെത്തി ഇന്ത്യക്കാരെ ഞെട്ടിച്ച കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിനെ ഞെട്ടിച്ച് ഇന്ത്യക്കാര്‍. വിപണിയിലെ വില്‍പ്പന കൊണ്ടല്ല ഇന്ത്യക്കാര്‍ കിയ മോട്ടോഴ്‌സിനെ ഞെട്ടിച്ചത്. ആന്ധ്രാപ്രദേശിലെ കിയ മോട്ടോഴ്‌സിന്റെ പ്ലാന്റില്‍ നിന്ന് 900 എന്‍ജിനുകള്‍ മോഷണംപോയതായാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീ സത്യസായി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കിയയുടെ പെനുകൊണ്ട് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഓഡിറ്റിലാണ് മോഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പെനുകൊണ്ട് സബ് ഡിവിഷന്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2020 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് കണ്ടെത്തല്‍. മാര്‍ച്ചില്‍ നടന്ന ഓഡിറ്റിലാണ് മോഷണ വിവരം പുറത്തുവന്നിരിക്കുന്നത്. പിന്നാലെ കിയ മോട്ടോഴ്സ് ഇന്ത്യ എംഡിയും സിഇഒയുമായ ഗ്വാങ്ഗു ലീ മാര്‍ച്ച് 19-ന് പെനുകൊണ്ട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പൊലീസില്‍ പരാതി നല്‍കി.

ഇതേ തുടര്‍ന്ന് സംഭവത്തില്‍ പെനുകൊണ്ട് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ 900 എന്‍ജിനുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന് പെനുകൊണ്ട് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വൈ വെങ്കടേശ്വര്‍ലു വ്യക്തമാക്കി. അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിക്കുന്നു.

നിര്‍മാണ പ്ലാന്റിലേക്ക് എന്‍ജിനുകള്‍ കൊണ്ടുവരുന്നതിനിടയിലും പ്ലാന്റിന്റെ പരിസരത്തുനിന്നുമാണ് മോഷണം നടന്നിട്ടുള്ളത്. കമ്പനിയുമായി ബന്ധപ്പെട്ടവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. മാനേജ്‌മെന്റിന്റെ അറിവില്ലാതെ ഒരു ചെറിയ ഭാഗം പോലും പ്ലാന്റിന്റെ പരിസരം വിട്ടുപോകില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ മുന്‍ ജീവനക്കാരെയും നിലവിലുള്ള ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്‍ജിനുകള്‍ ആസൂത്രണം ചെയ്ത് ഘട്ടംഘട്ടമായാണ് മോഷ്ടിച്ചത്. മുന്‍ ജീവനക്കാരും നിലവിലുള്ള ജീവനക്കാരും ഇതില്‍ ഉള്‍പ്പെട്ടിരിക്കാം. രേഖകള്‍ തിരുത്തി പ്ലാന്റില്‍നിന്ന് എഞ്ചിനുകള്‍ മോഷ്ടിച്ചതാകാമെന്നാണ് കരുതുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക; രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് നിഗമനം

GT VS SRH: നന്നായി കളിക്കുമ്പോള്‍ റണ്ണൗട്ടാവുന്നത് എന്തൊരു ദ്രാവിഡാണ്, അമ്പയറോട് ചൂടായി ഗില്‍, ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല

താന്‍ മോദി ഭക്തനാണ്, പിഴവുണ്ടായത് ശരിയായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതിനാല്‍; വിഴിഞ്ഞത്തെ മോദിയുടെ പ്രസംഗ പരിഭാഷയിലെ പിഴവില്‍ പ്രതികരിച്ച് പള്ളിപ്പുറം ജയകുമാര്‍

GT VS SRH: ഷമിയെ ചെണ്ടയാക്കി തല്ലിഓടിച്ച് സായി സുദര്‍ശന്‍, യുവതാരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് സ്റ്റാര്‍ പേസര്‍, ഒരോവറില്‍ നേടിയത് അഞ്ച് ഫോര്‍

ഉമ്മന്‍ ചാണ്ടിയെന്ന ബാഹുബലിയെ ആണ് മലയാളികള്‍ വിഴിഞ്ഞത്ത് കാണുന്നത്; പിണറായിയെന്ന ബല്ലാല്‍ ദേവന്റെ പ്രതിമയല്ലെന്ന് ഷാഫി പറമ്പില്‍

GT VS SRH: ഇന്ന് ഞാന്‍ നാളെ നീ, ഹായ് കൊളളാലോ കളി, സൂര്യകുമാറിനെ രണ്ടാമതാക്കി വീണ്ടും സായി സുദര്‍ശന്‍, പൊളിച്ചെന്ന് ആരാധകര്‍

പത്ത് സെക്കന്റിനുള്ളില്‍ വാഹനങ്ങള്‍ കടന്ന് പോകണം; 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ല; പാലിയേക്കര ടോള്‍ പിരിവില്‍ ഇടപെടലുമായി ഹൈക്കോടതി

IPL 2025: രാജസ്ഥാന്‍ കാണിച്ചത് മണ്ടത്തരം, ആ മരവാഴകള്‍ക്ക്‌ അത്രയും കോടി കൊടുക്കേണ്ട കാര്യമില്ല, പകരം ചെയ്യേണ്ടിയിരുന്നത്..., തുറന്നുപറഞ്ഞ് മുന്‍താരം

പാഠ പുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രഭാഗങ്ങള്‍ നീക്കിയതില്‍ എതിര്‍പ്പ് അറിയിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി ശിവന്‍കുട്ടി

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം; ആന്റോ ആന്റണിയ്ക്കും സണ്ണി ജോസഫിനും സാധ്യത