ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധനേടുമ്പോൾ വോട്ടെണ്ണൽ ബൂത്തിന് പുറത്ത് താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍. ‘മിനി കെജ്‌രിവാള്‍’ എത്തിയാണ് ആറുവയസുകാരൻ അവ്യാന്‍ തോമര്‍ ജനശ്രദ്ധ പിടിച്ച് പറ്റിയത്. 2022-ലെ ഡല്‍ഹിയി തിരഞ്ഞെടുപ്പ് കാലത്തും സമാനവേഷത്തില്‍ അവ്യാന്‍ എത്തിയിരുന്നു.
ഇന്ന് നീല നിറത്തിലുള്ള സ്വെറ്ററും പുറമേ കരിംപച്ച പഫ്ഡ് ഓവര്‍കോട്ടും ധരിച്ച അവ്യാന്റെ ചിത്രങ്ങൾ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇതിനൊപ്പം കെജ്‌രിവാളിനോട് സമാനമായുള്ള കണ്ണടയും മീശയും വെച്ചിട്ടുണ്ട്. അതേസമയം ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ യുവ അനുയായിയായ അവ്യാൻ തോമർ ഇന്ന് രാവിലെ മുൻ ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയിരുന്നു.
#WATCH | Delhi: A young supporter of AAP National Convenor Arvind Kejriwal, Avyan Tomar reached the residence of Arvind Kejriwal dressed up as him to show support. pic.twitter.com/dF7Vevy6En
— ANI (@ANI) February 8, 2025
അതേസമയം എല്ലാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസങ്ങളിലും തങ്ങള്‍ ഇവിടെ വരാറുണ്ടെന്നാണ് അവ്യാന്റെ അച്ഛന്‍ പറയുന്നത്. ബേബി മഫ്‌ളര്‍ മാന്‍ എന്ന ഓമന പേരും ആം ആദ്മി പാര്‍ട്ടി ഈ കുട്ടി കെജ്‌രിവാളിന് നല്‍കിയിട്ടുണ്ടെന്നാണ് അവ്യാന്റെ അച്ഛന്‍ പറയുന്നു. എന്തായാലും ‘മിനി കെജ്‌രിവാള്‍’ ആയി എത്തിയ ആറുവയസുകാരൻ അവ്യാന്‍ തോമറിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
#WATCH | Delhi: Avyan Tomar’s father, Rahul Tomar says, “… We always come here on result days… The party has also given him the name of ‘Baby Muffler Man’…” pic.twitter.com/cMdDc3sGWf
— ANI (@ANI) February 8, 2025