'അംബാനിയെ വണങ്ങി നില്‍ക്കാന്‍ ഇത് മോദിയല്ല'; അംബാനി കല്യാണ ദിവസം സാധാരണക്കാര്‍ക്കിടയില്‍ ഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്ത് നൂറ്റാണ്ടിലെ ഏറ്റവും വലിയ വിവാഹാഘോഷങ്ങള്‍ നടക്കുമ്പോള്‍ പിസയ്ക്കായി കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഡല്‍ഹിയിലെ ഒരു സാധാരണ റസ്റ്ററന്റില്‍ രാഹുല്‍ ഗാന്ധി പിസയും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന വീഡിയോയാണ് വൈറലായത്.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദിവസം തന്നെ ഡല്‍ഹിയിലെ സാധാരണക്കാര്‍ക്കിടയില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന രാഹുലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. പതിവ് വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ടിന് പകരം നീല നിറത്തിലാണ് രാഹുല്‍ വീഡിയോയിലുള്ളത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ വിവാഹമെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വിലയിരുത്തുന്ന ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖരുടെ വലിയ പ്രവാഹമുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിട്ടുണ്ട്.

എല്ലാ രാഷ്ട്രീയക്കാരും അംബാനിയുടെ അശ്ലീലം നിറഞ്ഞ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ രാഹുല്‍ തന്റെ ക്ലാസ് തെളിയിച്ചെന്നാണ് പ്രശാന്ത് ഭൂഷണ്‍ എക്‌സില്‍ കുറിച്ചത്. നിരവധി ആളുകളാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഇത് വ്യത്യസ്തനായ മനുഷ്യനെന്നാണ് രാഹുലിനെ കുറിച്ച് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്.

രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും മുകേഷ് അംബാനി നേരിട്ടെത്തി വിവാഹത്തിന് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇരുവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. അംബാനിയെ വണങ്ങി നില്‍ക്കാന്‍ ഇത് മോദിയല്ലെന്നാണ് വീഡിയോയ്ക്ക് ലഭിച്ച രസകരമായ മറ്റൊരു കമന്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ഞായറാഴ്ച ചടങ്ങില്‍ പങ്കെടുത്തിരുന്നു.

View this post on Instagram

A post shared by Tukesh Ratre (@tukeshratre)

Latest Stories

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'