"സമാധാനാമാണ് വേണ്ടത്, കുടിയേറ്റക്കാരെയല്ല": അസമിൽ പൗരത്വ നിയമത്തെ എതിർത്ത് ആയിരക്കണക്കിന് സ്ത്രീകൾ

പൗരത്വ ഭേദഗതി നിയമം അസമിന്റെ തദ്ദേശീയ സംസ്കാരം, ഭാഷ, ഭൂമി അവകാശങ്ങൾ എന്നിവയ്ക്ക് യാതൊരു ഭീഷണിയുമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ജനങ്ങൾക്ക് ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെ ശനിയാഴ്ച സംസ്ഥാനത്തെ ആയിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തി.

പരമ്പരാഗത വസ്ത്രം ധരിച്ച പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും തങ്ങൾ മുഗളരോട് യുദ്ധം ചെയ്ത ചരിത്ര വനിതാ നേതാക്കളുടെ പിൻഗാമികളാണെന്ന് സർക്കാരിനെ ഓർമ്മപ്പെടുത്തുകയും ചെയ്തു. “ഞങ്ങൾ മുല ഗഭാരു, കനക്ലത, ബിർ ലചിത് ബോർഫുകോൺ തുടങ്ങിയ യോദ്ധാക്കളുടെ പിൻഗാമികളാണ്. അസമിനും പോരാട്ടത്തിന്റെയും അനീതിയുടെയും ചരിത്രമുണ്ട്, ഞങ്ങളെ അനീതിക്ക് വിധേയരാക്കാൻ ആരെയും അനുവദിക്കാത്തതുപോലെ, പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഈ നിയമത്തോട് “അനുവദിക്കില്ല” എന്നാണ് അസമിലെ സ്ത്രീകൾക്ക് പറയാനുള്ളത്,” ഗുവാഹത്തിയിലെ ലതാഷിൽ ഫീൽഡിൽ പ്രതിഷേധിച്ച റൂബി ദത്ത ബറുവ മാധ്യമങ്ങളോട് പറഞ്ഞു.

സമാനമായ വികാരങ്ങൾ ജോർഹട്ട്, ഗൊൽഘട്ട്, ബ്രഹ്മപുത്ര താഴ്‌വര എന്നിവിടങ്ങളിൽ പ്രതിധ്വനിച്ചു, ആയിരക്കണക്കിന് സ്ത്രീകൾ അവരുടെ പ്രദേശിക വസ്ത്രങ്ങളായ മേഖേല ചഡോറുകളും അസോമിയ ഗാമോച്ചകളും നെറ്റിയിൽ ചുറ്റിപ്പിടിച്ച് വിയോജിപ്പിന്റെ ശബ്ദം ഉയർത്തി. “ഈ നിയമം ഭരണകൂടത്തിന്റെയും നമ്മുടെ ഭാഷയുടെയും നമ്മുടെ സംസ്കാരത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും താത്പര്യത്തെ ദോഷകരമായി ബാധിക്കും. ഞങ്ങൾ ഇതിനെതിരെ വളരെക്കാലമായി പ്രതിഷേധിക്കുന്നുണ്ടെങ്കിലും സർക്കാർ ഞങ്ങളുടെ വാക്കുകൾ ശ്രദ്ധിച്ചില്ല,” ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റൊരു വനിത എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

നിയമം പിൻവലിക്കുന്നതുവരെ അവരുടെ പ്രക്ഷോഭം അവസാനിക്കില്ലെന്ന് മറ്റൊരു പ്രവർത്തകൻ പറഞ്ഞു. “ഞങ്ങൾക്ക് സമാധാനം വേണം, ബംഗ്ലാദേശ് കുടിയേറ്റക്കാരെയല്ല. ഞങ്ങളുടെ അമ്മമാർ പറയുന്നതിനോട് സർക്കാർ യോജിക്കുമ്പോൾ മാത്രമേ സമാധാനം ലഭിക്കുകയുള്ളൂ – നിയമം ഇല്ലാതാക്കുക!”

കഴിഞ്ഞ ഒരു വർഷമായി സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ സ്ത്രീകൾ മുൻപന്തിയിലാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം