ഇന്ത്യൻ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ വലതുപക്ഷ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഭീഷണികൾ; നിയമനടപടി ആവശ്യപ്പെട്ട് റാണാ

നേരത്തെ തെഹൽക്കയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ മാധ്യമ പ്രവർത്തകയായ റാണാ അയ്യൂബ് ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ്. തെഹൽക്ക പത്രാധിപരായിരുന്ന തരുൺ തേജ്പാൽ ഉൾപ്പെട്ട ഒരു ലൈംഗികാതിക്രമ ആരോപണം സ്ഥാപനം കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് നവംബർ 2013, ൽ തെഹൽക്കയിൽ നിന്നു രാജി വെച്ചു. നരേന്ദ്രമോദിക്കും ബി.ജെ.പി. ക്കുമെതിരെ അതി രൂക്ഷമായ വിമർശനം അവർ ഉയർത്തിയിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണയുടെ ഫീച്ചർ എക്കാലത്തെയും 20 മികച്ച മാസികാ ഫീച്ചറുകളിലൊന്നായി ഔട്ട്‍ലുക്ക് മാസിക തെരഞ്ഞെടുത്തിരുന്നു. ഈ ഫീച്ചർ പിന്നീട് അവർ ഗുജറാത്ത് ഫയൽസ്: അനാറ്റമി ഓഫ് എ കവർ അപ്പ് എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു.

ഇന്നലെ റാണാ അയ്യൂബ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വലതുപക്ഷ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ തന്നെ എങ്ങനനെയാണ് ലക്ഷ്യംവെക്കുന്നത് എന്ന ഗുരുതരമായ കാര്യത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നു. റാണാ അയ്യൂബ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു: “ഇന്ന് രാത്രി ഞാൻ ഒരു പേടിസ്വപ്നമായി ജീവിച്ചു. ഈ വലതുപക്ഷ ട്വിറ്റർ ഹാൻഡിൽ പുലർച്ചെ 1.15ന് എൻ്റെ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അർദ്ധരാത്രിയിൽ പരിഭ്രാന്തിയും ഉത്കണ്ഠയും നിറച്ചു കൊണ്ട് നിർത്താത്ത ഫോൺ കോളുകളും, വീഡിയോ കോളുകളും, അശ്ലീല സന്ദേശങ്ങളും കൊണ്ട് ഞാൻ ഉണർന്നു. ഞാനും എൻ്റെ കുടുംബവും രാത്രി ഉറങ്ങിയില്ല. ഞാൻ മുമ്പ് മുംബൈ പോലീസിൽ നിരവധി പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്, അത് വ്യർത്ഥമാണെന്ന് തോന്നുന്നു, പക്ഷേ ഞാൻ അത് വീണ്ടും ചെയ്യുന്നു. സ്ത്രീകളെ സംരക്ഷിക്കാൻ നിങ്ങൾ പദ്ധതിയിടുന്നത് ഇങ്ങനെയാണോ, രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നേണ്ടത് ഇങ്ങനെയാണോ?

ഇന്ത്യയിൽ സ്ത്രീകൾ ലൈംഗീകമായി ആക്രമിക്കപ്പെടുമ്പോൾ ഞങ്ങൾ മെഴുകുതിരി രാത്രി മാർച്ചുകൾ നടത്തുന്നു. സ്ത്രീകൾ പരസ്യമായി പീഡിപ്പിക്കപ്പെടുമ്പോൾ പോലും അധികാരികൾ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നതിനാലാണ് ഈ ഹീനമായ പ്രവൃത്തികൾ നടക്കുന്നത്. അദ്ദേഹത്തിൻ്റെ ട്വീറ്റിലേക്ക് ആർക്കൈവുചെയ്‌ത ഒരു ലിങ്ക് എൻ്റെ പക്കലുണ്ട്, അവിടെ അദ്ദേഹത്തിൻ്റെ വൻതോതിലുള്ള അനുയായികൾ അവരുടെ രാത്രി വൈകി എഴുതിയ സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എനിക്ക് അയയ്‌ക്കുന്നു. എപ്പോഴാണ് സ്ത്രീ സുരക്ഷയിൽ നാം ഉണരുക. പൊതു പ്രൊഫൈലുള്ള ഒരു സ്ത്രീയായ എനിക്ക് ഇത് സംഭവിക്കുകയാണെങ്കിൽ, എൻ്റെ പ്രത്യേകാവകാശമോ പ്ലാറ്റ്‌ഫോമോ ഇല്ലാത്ത സ്ത്രീകൾക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുമ്പോൾ ഞാൻ നടുങ്ങുന്നു. നിങ്ങൾ @mumbaipolice @ncwindia @cybercrimehelp_mumbai നടപടിയെടുക്കുമോ?

റാണാ അയ്യൂബിന്റെ എക്സ് പോസ്റ്റ്

Hindutva Knight എന്ന എക്സ് അക്കൗണ്ടാണ് തന്റെ വിവരങ്ങൾ പുറത്തുവിട്ടതെന്ന് റാണാ പോസ്റ്റ് ചെയ്ത ചിത്രത്തിൽ നിന്ന് വ്യകതമാവുന്നു. ഇത് ആദ്യമായല്ല റാണാ അയ്യൂബിനെതിരെ വലതുപക്ഷ മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ലക്ഷ്യംവെക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തെ സവിശേഷമായി ബിജെപിയുടെയും രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്നത് കൊണ്ടാണ് അവരോട് ഇത്തരത്തിൽ പെരുമാറാൻ ആളുകൾ തയ്യറാവുന്നത്.

Latest Stories

കിം ജോങ് ഉന്നിനെ പറ്റിച്ച് ഉത്തര കൊറിയന്‍ സൈനികര്‍; റഷ്യയിലെത്തിയത് യുദ്ധത്തിനല്ല, പോണ്‍ സൈറ്റുകളില്‍ പട്ടാളത്തിന്റെ പരാക്രമം

ഇന്ത്യയെ ജി 7 സമ്മേളനത്തില്‍ നയിക്കുക സുരേഷ് ഗോപി; പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് അധികാരം നല്‍കി; വഖഫ് വിഷയത്തില്‍ ശ്രദ്ധിക്കണം; കൂടുതല്‍ ചുമതലകള്‍ കൈമാറി പ്രധാനമന്ത്രി

"നെയ്മർ ഇന്റർ മിയാമിയിലേക്ക് പോകുന്നത് ക്ലബിന് അപകടമാണ്"; സെബാസ്റ്റ്യൻ സലാസറിന്റെ വാക്കുകൾ ഇങ്ങനെ

വ്‌ലോഗര്‍ അര്‍ജ്യുവും അപര്‍ണയും വിവാഹിതരായി

തുടർച്ചയായ മൂന്നാം തോൽവി, ആരാധകർ കടുത്ത നിരാശയിൽ; കോച്ചിനെ പുറത്താക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്?

ദക്ഷിണാഫ്രിക്കന്‍ പരമ്പര അവന് ജീവ മരണ പോരാട്ടം, പരാജയപ്പെട്ടാല്‍ ടീമിന് പുറത്ത്: ആകാശ് ചോപ്ര

ചികിത്സ നടക്കുകയാണ്, ശസ്ത്രക്രിയ ആവശ്യമാണ്..; രോഗത്തെ കുറിച്ച് ശിവ രാജ്കുമാര്‍

'പി പി ദിവ്യക്ക് ജാമ്യം നൽകിയത് സ്ത്രീ എന്ന പരിഗണന നൽകി, അച്ഛൻ ഹൃദ്രോഗി'; വിധി പകർപ്പ് പുറത്ത്

എതിര്‍ക്കുന്നത് പിണറായിസത്തെ, മുഖ്യമന്ത്രി ആര്‍എസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണെന്ന് പിവി അന്‍വര്‍

'പുരുഷന്മാർ സ്ത്രീകളുടെ അളവെടുക്കേണ്ട, മുടി മുറിക്കേണ്ട'; വിചിത്ര നിർദേശവുമായി യുപി വനിതാ കമ്മീഷൻ