എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൂന്ന് വിരലുകള്‍ വെട്ടിമാറ്റി; അക്രമത്തിന് കാരണം അമിതവേഗത്തെ ചൊല്ലിയുള്ള തര്‍ക്കം

അമിതവേഗത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ കൈ വിരലുകള്‍ വെട്ടിമാറ്റി. തമിഴ്‌നാട് കോയമ്പത്തൂരിലെ ഒതക്കാല്‍ മണ്ഡപത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കിണത്തുകടവിനടുത്ത് താമരക്കുളം സ്വദേശിയായ എം മഹേന്ദ്രന്റെ മൂന്ന് വിരലുകളാണ് ബൈക്കിലെത്തിയ ഏഴംഗ സംഘം വെട്ടിമാറ്റിയത്.

പാപ്പംപട്ടി പിരിവിനടുത്തുള്ള സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയാണ് മഹേന്ദ്രന്‍. തിങ്കളാഴ്ച വൈകുന്നേരം മഹേന്ദ്രനും സുഹൃത്തും ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം ഇവരെ അമിത വേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തിരുന്നു. മഹേന്ദ്രന്‍ അമിത വേഗതയെ ചോദ്യം ചെയ്തിരുന്നു.

സംഭവത്തിന് ശേഷം രാത്രിയോടെ ഒതക്കാല്‍ മണ്ഡപത്തിന് സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മഹേന്ദ്രനെ ഹോട്ടലില്‍ വച്ച് കണ്ട ഏഴംഗ സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ മഹേന്ദ്രന്റെ തലയില്‍ ബിയര്‍ കുപ്പി കൊണ്ട് അടിച്ചു. ശേഷം പ്രതികള്‍ മഹേന്ദ്രന്റെ വലത് കൈയിലെ രണ്ട് വിരലുകളും ഇടത് കൈയിലെ ഒരു വിരലും മുറിച്ചെടുത്തു.

അക്രമത്തിന് ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് വഴിയാത്രക്കാരാണ് മഹേന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ജില്ലയിലെ മുത്തയ്യപുരം സ്വദേശി മറിയ ദിനേശാണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. മഹേന്ദ്രന്റെ അറ്റുപോയ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ