പക്ഷിയിടിച്ചതിനെ തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഞായറാഴ്ച തിരിച്ചിറക്കിയത് മൂന്ന് വിമാനങ്ങൾ. ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിംഗ് 727 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നതിൽ ഒന്ന്. ചിറകിൽ പക്ഷിയിടച്ചതാണ് കാരണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. 185 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 185 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
പക്ഷി എഞ്ചിൻ 1-ൽ ഇടിച്ചതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു. എന്നാൽ ക്രൂവിന് അസ്വാഭാവികതയൊന്നും തോന്നിയില്ല എന്നാൽ എഞ്ചിൻ 1-ൽ നിന്ന് തീപ്പൊരി ഉയരുന്നത് കണ്ടാണ് ക്യാബിൻ ക്രൂ ശ്രദ്ധിച്ചത്. പൈലറ്റ് ഇൻ കമാൻഡിനെ വിവരമറിയിക്കുകയും ഉടൻ തന്നെ എമർജൻസി ലാന്റിങിനുള്ള ഏർപ്പാടുകൾ ചെയ്യുകയുമായിരുന്നു.
പറന്നുയർന്ന് നിമിഷങ്ങൾക്കകം ചിറകിൽ തീ കണ്ടെത്തിയതിനെ തുടർന്ന് പാട്നയിൽ തിരിച്ചിറക്കിയ സ്‌പൈസ് ജറ്റ് വിമാനമാണ് രണ്ടമത്തെത്. പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ഇടത് ചിറകിനാണ് തീ പിടിച്ചത്. ജബൽപൂരിലേക്ക് പുറപ്പെട്ട വിമാനം ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കേണ്ടതായി വന്നു.
മൂന്നാമതായി ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനമാണ് തിരിച്ചിറക്കേണ്ടി വന്നത്. ടേക്ക്ഓഫിന് ശേഷം പക്ഷി ഇടിച്ചതായി സംശയിച്ചതിനാലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്കി മാറ്റി. വിമാനത്തിൽ പരിശോധനകളും അറ്റകുറ്റപ്പണികളും തുടരുകയാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു