ഹരിയാനയിലെ പ്രതിഷേധ സ്ഥലത്തിന് സമീപം മൂന്ന് കർഷക വനിതകള്‍ ട്രക്ക് ഇടിച്ചു മരിച്ചു

ഡൽഹി- ഹരിയാന അതിർത്തിയിലെ കർഷക സമരവേദിക്ക് സമീപം അമിത വേഗത്തില്‍ എത്തിയ ട്രക്ക് ഡിവൈഡറിന് മുകളിലൂടെ പാഞ്ഞുകയറി വന്ന് ഇടിച്ചതിനെ തുടർന്ന് മൂന്ന് കർഷക വനിതകൾ മരിച്ചു. സ്ത്രീകൾ ഡിവൈഡറിൽ ഓട്ടോറിക്ഷ കാത്തിരിക്കുകയായിരുന്നു, ഈ സമയത്താണ് ട്രക്ക് ഇടിച്ചത്.

അപകടസ്ഥലത്ത് നിന്ന് ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

പഞ്ചാബിലെ മൻസ ജില്ലയിൽ നിന്നുള്ളവരാണ് സ്ത്രീളെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ 11 മാസത്തോളമായി സമരത്തിൽ ഇരിക്കുന്ന ഡൽഹിയുടെ അതിർത്തിയിലെ തിക്രി അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ