സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ കൃത്യമായി ജോലി ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിത രാജി സ്വീകരിക്കുന്നതാണ് നല്ലതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്‌ലാപ് കുമാര്‍ ദേബ്. ആയിരക്കണക്കിന് യുവജനങ്ങളാണ് സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിച്ച് കാത്തു നില്‍ക്കുന്നത്. ത്രിപുരയില്‍ നടന്ന സര്‍ക്കാര്‍ ജോലിക്കാരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥിരമായി സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കുകയും കൃത്യസമയത്ത് ജോലിക്ക് എത്താതിരിക്കുകയുമാണ്. മാത്രവുമല്ല ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥതയും കൃത്യതയും ഇല്ലാതായിരിക്കുന്നു.
2018- ല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വലിയ മാറ്റങ്ങളാണ് തൊഴില്‍ മേഖലയില്‍ വരുത്തിയത്. നേരത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുന്നതില്‍ പരീക്ഷ ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ഇത്തരം മാറ്റങ്ങള്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.