തിരച്ചിൽ ഭയന്ന് തിഹാർ ജയിൽ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി!

തിഹാർ ജയിലിൽ വിചാരണത്തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങിയതായി ജയിൽ ജീവനക്കാർ. സംശയത്തിന്റെ പേരിൽ തിരച്ചിലിനായി സമീപിച്ചപ്പോഴായിരുന്നു തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങിയത് എന്ന് ഡിജി (ജയിൽ) സന്ദീപ് ഗോയൽ പറഞ്ഞതായി വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

“ജനുവരി 5 ന് ഞങ്ങളുടെ സംശയം തോന്നിയതിനെ തുടർന്ന് ജീവനക്കാർ തിരച്ചിലിനായി സമീപിച്ചപ്പോൾ , തിഹാർ ജയിൽ നമ്പർ 1 ലെ ഒരു തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി,” ജയിൽ ഉദ്യോഗസ്ഥൻ സന്ദീപ് ഗോയൽ പറഞ്ഞു.

Read more

“തടവുകാരനെ ഡിഡിയു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മൊബൈൽ ഇപ്പോഴും അകത്തുണ്ട്,” സന്ദീപ് ഗോയൽ കൂട്ടിച്ചേർത്തു.