മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം; മൂന്ന് ജില്ലകളിലെ കുടുംബങ്ങള്‍ക്ക് 2000 രൂപ; പാഠപുസ്തകവും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പുതിയത്; ചുഴലിക്കാറ്റില്‍ സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട്

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും കനത്തനഷ്ടമുണ്ടായ റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് 2000 രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിഴുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളിലെ റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്കാണ് സഹായധനം നല്‍കുന്നത്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനമായി അഞ്ചുലക്ഷംരൂപ നല്‍കും. ഭാഗികമായി തകര്‍ന്ന കുടിലുകളുടെ ഉടമകള്‍ക്ക് 10,000 രൂപ നല്‍കും. പൂര്‍ണമായി തകര്‍ന്ന കുടിലുകള്‍ക്ക് നല്‍കുന്ന സഹായധനം പിന്നീട് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 22,500 രൂപ സഹായധനം നല്‍കും. മഴയില്‍ പശു ചത്തുപോയവര്‍ക്ക് 37,500 രൂപയും ആടിന് 4000 രൂപയും നല്‍കും. ചത്തുപോയ കോഴിക്ക് ഒന്നിന് 100 രൂപയും നല്‍കും. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ നടത്തി പുതിയവ നല്‍കാനുള്ള നടപടിയെടുക്കും. പാഠപുസ്തകങ്ങളും യൂണിഫോമുകളും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പുതിയവ നല്‍കും. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തമിഴ്‌നാട് മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞത് ബിജെപി പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവേല്‍പെട്ടിലെ ബിജെപി പ്രവര്‍ത്തകരായ വിജയറാണി, രാമകൃഷ്ണന്‍ എന്നിവരാണ് മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞത്. അതേസമയം വിഷയത്തില്‍ കേസ് എടുത്ത് വിഷയം സജീവമാക്കേണ്ടെന്നാണ് ഡിഎംകെയില്‍ ഉയരുന്ന അഭിപ്രായം.

തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മന്ത്രിക്കു നേരെ ഒരു വിഭാഗം ജനങ്ങള്‍ തിരിയുകയും ചെളിവാരി എറിയുകയുമായിരുന്നു. എന്നാല്‍ ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്.

ദേശീയ പാത ഉപരോധിച്ച നാട്ടുകാര്‍ക്കിടയിലേക്കാണ് മന്ത്രി എത്തിയത്. വെള്ളപ്പൊക്കസമയത്ത് തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മുന്‍ എംപിയായ മകന്‍ ഗൗതം സിഗമണിക്കൊപ്പം വന്ന മന്ത്രി കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും തയ്യാറാകാതിരുന്നതോടെ നാട്ടുകാര്‍ രോഷാകുലരായി. അതിനിടെയാണ് ആളുകള്‍ ചെളിവാരിയെറിഞ്ഞത്. ഇതോടെ മന്ത്രി കാറിന് പുറത്തിറങ്ങി പ്രദേശം സന്ദര്‍ശിച്ചു. അതേസമയം സംഭവം ഗൗരവമായി എടുക്കുന്നില്ലെന്ന് മന്ത്രി കെ. പൊന്മുടിയും പ്രതികരിച്ചിരുന്നു. അതേസമയം, മന്ത്രിയുടെ ദേഹത്തെ ചെളി ഡിഎംകെ സര്‍ക്കാരിനുള്ള സര്‍ട്ടിഫിക്കേറ്റാണെന്ന് ബിജെപി പരിഹസിച്ചു.

Latest Stories

IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ..., ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം