ഡൽഹി പോളിങ്ങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, പെരുമാറ്റ ചട്ടം നിലവിൽ വന്നു

ഡൽഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും. ഫെബ്രുവരി 8 ന് വോട്ടെണ്ണൽ. 1.55 കോടി വോട്ടർമർ ഡൽഹിയിൽ ഉണ്ട്. 2.08 ലക്ഷം പുതിയ വോട്ടർമാർ പട്ടികയിൽ ഉണ്ട്. 13033 പോളിങ് സ്റ്റേഷനുകൾ. 70എണ്ണം സ്ത്രീകൾ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. അതേസമയം ആകെയുള്ള എഴുപത് സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. ജനുവരി 10ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. അതേസമയം ഉത്തർപ്രദേശിലെ മിൽക്കിപ്പൂർ, തമിഴ്നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 5ന് നടക്കും.

അതേസമയം ഇവിഎം ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ. 99കോടി വോട്ടർമാർ രാജ്യത്തുണ്ട്. എല്ലാം സിസിടിവി നീരിക്ഷണത്തിലാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാതികൾ ഉയരുകയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ‌ പറഞ്ഞു. എന്തുകൊണ്ടാണ് 5 മണിക്ക് ശേഷം വോട്ടീംഗ് ശതമാനം ഉയരുന്നത് എന്നൊക്കെയാണ് ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. എല്ലാ തിരഞ്ഞെടുപ്പിന് ശേഷവും ഇതുപോലെ ചോദ്യങ്ങൾ ആവർത്തിക്കുകയാണ്. ചോദ്യം ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തിൽ ഉണ്ട്. ആരോപണങ്ങൾ കമ്മീഷനെ വേദനിപ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ‌ വ്യക്തമാക്കി.

വോട്ടെടുപ്പിന്റെ 8-9 ദിവസം മുമ്പ് വോട്ടിംഗ് യന്ത്രം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പ്രവർത്തന സജ്ജമാക്കിയ ശേഷം ഇവ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും. പിന്നീട് വോട്ടിംഗിനായി മാത്രമെ പുറത്തെടുക്കൂ. വോട്ടിംഗ് യന്ത്രത്തിൽ ഒരു വൈറസും ബൈധിക്കില്ലെന്നും ഇ വി എം സുരക്ഷിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഒരു അട്ടിമറിയും നടക്കില്ലെന്നും ഇവിഎം സുതാര്യമെന്നും വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷണർ പേപ്പർ ബാലറ്റ് പ്രായോഗികമല്ലെന്നും വ്യക്തമാക്കി.

അഞ്ച് മണിക്ക് ശേഷം വോട്ടിം​ഗ് ശതമാനം ഉയരുന്നതിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നടപടിക്രമങ്ങളിലെ കാലതാമസം മാത്രമാണത്. 17 സി ഫോറം തയ്യാറാക്കി വരുന്നതിലം കാലതാമസം ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. വിവി പാറ്റിൽ 2017ന് ശേഷം ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എല്ലാ വിവി പാറ്റുകളും എണ്ണാൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിരോധമില്ല. ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നത്. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിച്ചോളൂവെന്നും എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.