സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏനുമതി ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിശദമായ ഡി.പി.ആര്‍ തയ്യാറാക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുളള അനുമതി അല്ലെന്ന് കേന്ദ്ര മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് ആശങ്കയുണ്ട്. പ്രാഥമിക അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനമ നടത്തി വിശദമായ ഡി.പി.ആര്‍ തയ്യാറാക്കണം. സില്‍വര്‍ ലൈനില്‍ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ചോദിച്ച ചോദ്യങ്ങള്‍ക്ക് മരുപടി നല്‍കുകയായിരുന്നു അദ്ദേഹം.
റെയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈനിനായി നല്‍കുമെന്നോ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാരിനു മുന്നോട്ടു പോകാമെന്നോ അറിയിച്ചിട്ടില്ല. പദ്ധതിയില്‍ മെട്രോമാന്‍ ഇ.ശ്രീധരന്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഒപ്പം ജനങ്ങളുടേയും ആശങ്കകള്‍ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
Read more
പാരിസ്ഥിതിക വിഷയങ്ങള്‍ പരിഗണിക്കും. സാങ്കേതിക, സാമ്പത്തിക സാധ്യത പഠന റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കുകയുള്ളു എന്ന് അദ്ദേഹം അറിയിച്ചു. അതേസമയം പദ്ധതിയെക്കുറിച്ച് സഭയില്‍ എല്‍.ഡി.എഫും, യു.ഡി.എഫും തമ്മില്‍ വാ്ക്‌പോര് നടന്നു.