അനുമതി ഡി.പി.ആര്‍ തയ്യാറാക്കാന്‍; ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏനുമതി ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിശദമായ ഡി.പി.ആര്‍ തയ്യാറാക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുളള അനുമതി അല്ലെന്ന് കേന്ദ്ര മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

പദ്ധതിയെക്കുറിച്ച് ആശങ്കയുണ്ട്. പ്രാഥമിക അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനമ നടത്തി വിശദമായ ഡി.പി.ആര്‍ തയ്യാറാക്കണം. സില്‍വര്‍ ലൈനില്‍ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ചോദിച്ച ചോദ്യങ്ങള്‍ക്ക് മരുപടി നല്‍കുകയായിരുന്നു അദ്ദേഹം.

റെയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈനിനായി നല്‍കുമെന്നോ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാരിനു മുന്നോട്ടു പോകാമെന്നോ അറിയിച്ചിട്ടില്ല. പദ്ധതിയില്‍ മെട്രോമാന്‍ ഇ.ശ്രീധരന്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഒപ്പം ജനങ്ങളുടേയും ആശങ്കകള്‍ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

പാരിസ്ഥിതിക വിഷയങ്ങള്‍ പരിഗണിക്കും. സാങ്കേതിക, സാമ്പത്തിക സാധ്യത പഠന റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കുകയുള്ളു എന്ന് അദ്ദേഹം അറിയിച്ചു. അതേസമയം പദ്ധതിയെക്കുറിച്ച് സഭയില്‍ എല്‍.ഡി.എഫും, യു.ഡി.എഫും തമ്മില്‍ വാ്ക്‌പോര് നടന്നു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം