വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേര് ചേർക്കാനുള്ള അവസാന തീയതി ഇന്ന്

വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേര് ചേർക്കാനുള്ള അവസാന തീയതി ഇന്ന്. ഇ​തു​വ​രെ പേ​ര് ചേ​ര്‍ത്തി​ട്ടി​ല്ലാ​ത്ത​വ​ര്‍ക്ക് മാ​ര്‍ച്ച് 25 വ​രെ​യാ​ണ് പേര് ചേർക്കാൻ അവസരം നൽകിയിരിക്കുന്നത്. 18 വ​യ​സ് തി​ക​ഞ്ഞ ഏ​തൊ​രു ഇ​ന്ത്യ​ന്‍ പൗ​ര​നും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ പോ​ര്‍ട്ട​ല്‍ വ​ഴി​യോ വോ​ട്ട​ര്‍ ഹെ​ല്‍പ് ലൈ​ന്‍ ആ​പ് ഉ​പ​യോ​ഗി​ച്ചോ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍മാ​ർ വ​ഴി​യോ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാം.

തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പോ​ര്‍ട്ട​ല്‍ വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ voters.eci.gov.in മു​ഖേ​ന മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍കി പു​തി​യ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് ലോ​ഗി​ന്‍ ചെ​യ്യ​ണം. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും അ​പേ​ക്ഷ എ​ന്‍ട്രി​ക​ള്‍ പൂ​രി​പ്പി​ക്കാം. ന്യൂ ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫോ​ര്‍ ജ​ന​റ​ല്‍ ഇ​ല​ക്ടേ​ഴ്‌​സ് എ​ന്ന ഓ​പ്ഷ​നി​ല്‍ (പു​തു​താ​യി വോ​ട്ട് ചേ​ര്‍ക്കു​ന്ന​വ​ര്‍ക്കു​ള്ള ഫോം 6) ​സം​സ്ഥാ​നം, ജി​ല്ല, പാ​ര്‍ല​മെ​ന്റ്, നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പേ​ര്, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍, ഇ-​മെ​യി​ല്‍ ഐ​ഡി, ജ​ന​ന തീ​യ​തി, വി​ലാ​സം എ​ന്നീ വി​വ​ര​ങ്ങ​ളും പാ​സ്‌​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ​യും അ​പ്ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷ നല്‍കണം.

ആ​ധാ​ര്‍ കാ​ര്‍ഡ് ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ മ​റ്റ് രേ​ഖ​ക​ള്‍ അ​പ്ലോ​ഡ് ചെ​യ്യ​ണം. തു​ട​ര്‍ന്ന് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക്കു ​ശേ​ഷം പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍പ്പെ​ടു​ത്തി ന​ല്‍കി​യി​രി​ക്കു​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ൽ വ​ഴി വോ​ട്ട​ര്‍ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് അ​യ​ക്കും. ഇ​തി​ന​കം അ​പേ​ക്ഷ ന​ല്‍കി​യ​വ​ര്‍ വീ​ണ്ടും ന​ല്‍കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ സം​ബ​ന്ധി​ച്ച സ്ഥി​തി​വി​വ​രം ഓ​ണ്‍ലൈ​നാ​യോ അ​ത​ത് താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലെ ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം, ബിഎ​ല്‍.ഒ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് അ​റി​യാ​ന്‍ സാ​ധി​ക്കും.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ