ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി അപകടം. ചണ്ഡീഗഡ്- ദിബ്രുഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. യുപിയിലെ ഗോണ്ട ജില്ലയിലാണ് അപകടം ഉണ്ടായത്. ചണ്ഡീഗഡിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കും തിരിച്ചും സർവീസ് നടത്തുന്ന 15904 നമ്പർ ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്.
ട്രെയിനിന്റെ 10-12 കോച്ചുകൾ പാളം തെറ്റിയതായാണ് വിവരം. രണ്ട് പേർ മരിച്ചതായും 25 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.