സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ പീഡനം സഹിക്കണം, ട്രയിനി നഴ്‌സിന്‍റ പരാതി; ഡോക്ടര്‍ അറസ്റ്റില്‍

ഭോപ്പാലിലെ കസ്തൂര്‍ബാ ആശുപത്രിയിലെ ട്രയിനി നഴ്‌സിനെ പീഡിപ്പിച്ചന്ന ആരോപണത്തില്‍ സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. ട്രയിനിങിന്‍റെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ബന്ധത്തിന് തയ്യാറകണമെന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങാതിരുന്നപ്പോള്‍ കടന്നു പിടിച്ചെന്നുമാണ് പരാതി.

ഡോക്ടര്‍ വാട്ട്‌സ് ആപ്പിലൂടെ അസ്ലീല സന്ദേശമയച്ചെന്നും കാബിനിലേക്ക് വിളിച്ചു വരുത്തി കടന്ന് പിടിച്ചെന്നുമാണ് യുവതിയുടെ പരാതി. ട്രയിനിങിന്‍റെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ രഹസ്യബന്ധത്തിന് നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞെന്ന് പോലീസ് അറിയിച്ചു.
ഐപിസി സെക്ഷന്‍ 354 പ്രകാരം ഡോക്ടറിനെതിരെ കേസെടുത്തെന്ന് പോലീസ് പറഞ്ഞു.