വിമാനടിക്കറ്റ് ബുക്കിങ് മോഡല്‍ റെയില്‍വെയും സ്വീകരിക്കുന്നു, മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ ലഭിക്കും, സമിതി ശുപാര്‍ശ സമര്‍പ്പിച്ചു

ട്രയിനില്‍ യാത്ര ചെയ്യാന്‍ നേരെത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ ശുപാര്‍ശ. എയര്‍ലൈന്‍ ടിക്കറ്റുക്കള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ നല്‍കുന്ന രീതി റെയില്‍വേയും സ്വീകരിക്കണമെന്ന നിര്‍ദ്ദേശമാണ് സമിതി മുന്നോട്ട് വെച്ചത്.

20 മുതല്‍ 50 ശതമാനം വരെ ഇളവ് ഇത് വഴി ലഭിക്കും. എന്നാല്‍ ലോവര്‍ ബര്‍ത്ത് ആവശ്യപ്പെടുന്നവരില്‍ നിന്ന് കൂടുതല്‍ പണം വാങ്ങുക, ഉത്സവകാലത്ത് നിരക്ക് കൂട്ടുക, രാത്രിയോടുന്ന ട്രയിനുകള്‍ക്കും പാന്‍ട്രി കാര്‍ ഉള്ളവയ്ക്കും കൂടിയ നിരക്ക് ഏര്‍പ്പെടുത്തുക, പ്രാദേശിക താല്‍പ്പര്യങ്ങള്‍ അടിസ്ഥാനമാക്കി റെയില്‍വേ സോണുകള്‍ക്ക് ഉയര്‍ന്ന നിരക്കു നിശ്ചയിക്കാന്‍ അധികാരം തുടങ്ങിയവയാണ് വരുമാനം വര്‍ധിപ്പിക്കാന്‍ മുന്നോട്ട് വെച്ച മറ്റ് നിര്‍ദ്ദേശങ്ങള്‍.

Read more

നിലവിലുള്ള ഫ്ളെക്സി നിരക്കിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് പുതിയ ശുപാര്‍ശകള്‍ സമിതി മുന്നോട്ട് വെച്ചത്. നീതി ആയോഗ് ഉപദേഷ്ടാവ് രവീന്ദര്‍ ഗോയല്‍ റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, യര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി.