വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിര്‍ദേശം. റിസ്‌ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്.
പോസിറ്റീവാകുന്നവര്‍ക്ക് മാത്രം ക്വാറന്റീന്‍ നിര്‍ദ്ദേശിക്കും. ഫെബ്രുവരി 14 മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡല്‍ഹി സര്‍വകലാശാലയില്‍ ഫെബ്രുവരി 17 മുതല്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനും തീരുമാനമായി. അതേസമയം 24 മണിക്കൂറിനിടെ 67,084 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.44 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ ആശങ്കയുയര്‍ത്തി മരണ നിരക്ക് കൂടുന്നുണ്ട്.
1,241 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശയാത്രക്കാര്‍ ഏഴ് ദിവസം വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്നുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു