'വികസനവും മികച്ച റോഡുകളും', മോദിയെയും യോഗിയെയും പ്രശംസിച്ചതിന് മുത്തലാഖ് ചൊല്ലി; അയോധ്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കി യുവതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് സംസാരിച്ചതിന് യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം നടന്നത്. മറിയം എന്ന യുവതിയാണ് തന്റെ ഭര്‍ത്താവായ അര്‍ഷാദിനെതിരെ ജര്‍വാല്‍ റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ബഹ്‌റായിച്ച് സ്വദേശിയായ മറിയത്തെ 2023 ഡിസംബര്‍ 13ന് ആണ് അര്‍ഷാദ് വിവാഹം ചെയ്തത്. ഭര്‍ത്താവിനൊപ്പം നഗരത്തിലെത്തിയ യുവതി അയോധ്യയിലെ വികസനത്തെ കുറിച്ചും മികച്ച റോഡുകളെ കുറിച്ചും വാചാലയായി. പിന്നാലെ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് സംസാരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

നരേന്ദ്ര മോദിയെയും യോഗി ആദിത്യ നാഥിനെയും പ്രശംസിച്ച് സംസാരിച്ചതില്‍ പ്രകോപിതനായ അര്‍ഷാദ് മറിയത്തെ മര്‍ദ്ദിച്ചതായും തിളച്ച ഡാല്‍ കറിയെടുത്ത് ദേഹത്ത് ഒഴിച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതിന് പിന്നാലെ ആയിരുന്നു യുവതിയെ അര്‍ഷാദ് മുത്തലാഖ് ചൊല്ലിയതെന്നും പരാതിയില്‍ പറയുന്നു.

മൊഴിചൊല്ലിയതിന് പിന്നാലെ മറിയത്തെ കൊലപ്പെടുത്താന്‍ അര്‍ഷാദിന്റെ കുടുംബം ശ്രമിച്ചതായും ആരോപണമുണ്ട്. അര്‍ഷാദിന്റെ കുടുംബത്തിലെ ഏഴ് അംഗങ്ങളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ഷാദിന്റെ മാതാവും സഹേദരിമാരും സഹോദരിമാരുടെ ഭര്‍ത്താക്കന്മാരും ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരാണ് മറ്റ് പ്രതികള്‍.

2017 ഓഗസ്റ്റ് 22ന് സുപ്രീംകോടതി മുത്തലാഖ് നിയമ വിരുദ്ധമാണെന്ന് വിധി പ്രസ്താവിച്ചിരുന്നു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നതാണ് മുത്തലാഖ്. ഇത് സ്ത്രീ വിരുദ്ധവും അനീതിയുമാണെന്ന വിലയിരുത്തലില്‍ ആയിരുന്നു കോടതി മുത്തലാഖ് നിയമം മൂലം നിരോധിച്ചത്.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ