രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാന്‍ ശ്രമം; പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

കര്‍ണാടകയില്‍ ബിജെപി എംഎല്‍എ രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാനും ഹണിട്രാപ്പില്‍ കുടുക്കാനും ശ്രമിച്ചെന്ന് പൊലീസ്. രാജരാജേശ്വരി നഗര്‍ എംഎല്‍എയായ ബിജെപി നേതാവ് മുനിരത്‌നയ്‌ക്കെതിരെ കര്‍ണാടക പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.

എംഎല്‍എ പല തവണ മാനഭംഗപ്പെടുത്തിയെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ 40കാരി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ആര്‍ അശോകയെ എച്ച്‌ഐവി സാന്നിധ്യമുള്ള രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

ബിജെപി ഭരണത്തില്‍ മുനിരത്‌ന റവന്യു മന്ത്രിയായിരിക്കെയാണ് പ്രതിപക്ഷ നേതാവിനെതിരെ നീചമായ നീക്കം നടത്തിയത്. ഇതിനായി പൊലീസ് ഉദ്യോഗസ്ഥനായ ഇയാന്‍ റെഡ്ഡിയുമായി ചേര്‍ന്ന് മുനിരത്‌ന ഗൂഢാലോചന നടത്തിയതായും എന്നാല്‍ പദ്ധതി പരാജയപ്പെട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2481 പേജുള്ള കുറ്റപത്രത്തില്‍ 146 സാക്ഷി മൊഴികളുണ്ട്. തെളിവുകളായി 850 രേഖകളുമുണ്ട്. രാഷ്ട്രീയ എതിരാളികളെ ഹണിട്രാപ്പിലൂടെ കുടുക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തലുണ്ട്. തന്നെ ഹണിട്രാപ്പിനായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ വാദത്തിന് തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ മുനിരത്‌നയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. മുനിരത്‌നയുടെ രണ്ട് അടുത്ത അനുയായികളും കേസിലെ പ്രതികളാണ്. മുന്‍ ഹോര്‍ട്ടികള്‍ചര്‍ വകുപ്പ് മന്ത്രിയായിരുന്നു മുനിരത്‌ന. രാജരാജേശ്വരി മണ്ഡലത്തില്‍ നിന്ന് നാലാമത്തെ തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംഭവത്തില്‍ ആകെ എട്ട് പേരെ പ്രതിചേര്‍ത്തിട്ടുണ്ടെന്നാണ് വിവരം.

Latest Stories

സന്തോഷ് ട്രോഫി: പുതുവത്സര ദിനത്തിൽ കേരളത്തിന് നിരാശ; ഇഞ്ചുറി ടൈമിലെ ഒരു ഗോളിന്റെ മികവിൽ ബംഗാൾ ചാമ്പ്യൻസ്

ഹരിയാനയിൽ ഫീസടക്കാത്തതിൻ്റെ പേരിൽ പുറത്താക്കപ്പെട്ട ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

"ചുറ്റുമുള്ളവർക്ക് നന്മകൾ ചെയ്യാനും പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താനും പുതുവർഷത്തിൽ സാധിക്കട്ടെ" പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുവത്സര കുറിപ്പ്

കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഭയം കലര്‍ന്ന പ്രകടനം, ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ഏറ്റവും ദയനീയമായ മുഖം കണ്ട പരമ്പര!

BGT 2024-25: 'ഞാന്‍ ഇനി ബുംറയെ മഹാനെന്ന് വിളിക്കില്ല...'; ഞെട്ടിച്ച് മഞ്ജരേക്കര്‍

അകത്താക്കപ്പെട്ട പ്രതിപക്ഷ നേതാക്കള്‍, കൂട്ടുകക്ഷി ഭരണത്തിലേക്ക് ബിജെപി, പ്രാദേശിക പാര്‍ട്ടികളെ വീഴ്ത്തിയ സ്ട്രൈക്കുകള്‍; ഗിമ്മിക്കുകളുടെ തുടര്‍കഥ, പ്രതീക്ഷയും പ്രതിപക്ഷ മങ്ങലും: 2024ലെ രാഷ്ട്രീയ ഇന്ത്യ

പുതിയ ജീൻസ് വാങ്ങാൻ പോയി ലേറ്റ് ആയി, 3 മിനിറ്റ് ഗെയിമിന് എത്തിയത് ഒരു മിനിറ്റ് വൈകി, രണ്ട് മിനുട്ട് കൊണ്ട് വിജയം; കാൾസൺ രണ്ടും കൽപ്പിച്ച് തന്നെ

'ലോകത്തിലെ എന്റെ പ്രിയപ്പെട്ട യുവ ക്രിക്കറ്റ് താരം': ഇന്ത്യന്‍ ക്രിക്കറ്ററെ പ്രശംസിച്ച് മാര്‍ക്ക് നിക്കോളാസ്

റൊമാന്‍സ് ഒക്കെ അഭിനയത്തില്‍ മാത്രമാണ് മോനേ..; പൃഥ്വിരാജിനൊപ്പമുള്ള വീഡിയോയുമായി സുപ്രിയ