പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; നാല് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം, അന്വേഷണം ആരംഭിച്ച് ഡിജിസിഎ

മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗോജുഭാവി ഗ്രാമത്തിൽ ഇന്ന് രാവിലെ 6.40നാണ് സംഭവം. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു വീഴുകയായിരുന്നു.

പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. പൂനെയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.

ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാൽ ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. എന്തുകൊണ്ടാണ് വിമാനം തകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.

Latest Stories

ചീഫ് ജസ്റ്റിഡ് ഡിവൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കലിന് മുൻപ് വിധി പറയുക നാല് സുപ്രധാന കേസുകളിൽ

ഗുരുതര തിരഞ്ഞെടുപ്പ് ചട്ടലംഘനം; പി വി അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ പരാതി നല്‍കി എല്‍ഡിഎഫ്

മാധ്യമ വിചാരണ വേണ്ട; മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

ഗംഭീര്‍ ടെസ്റ്റ് ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് പുറത്തേക്ക്, പിന്‍ഗാമിയെ കണ്ടെത്തി ബിസിസിഐ

നടിക്ക് അച്ഛനുമായി അവിഹിതബന്ധം, എന്നെയും അമ്മയെയും ഉപദ്രവിച്ചു; രുപാലിക്കെതിരെ കടുത്ത ആരോപണം

ദിവ്യ പുറത്തേക്ക്; നവീൻ ബാബുവിന്റെ കേസിൽ ജാമ്യം അനുവദിച്ച് തലശ്ശേരി കോടതി

ദക്ഷിണാഫ്രിക്കൻ പര്യടനം, സഞ്ജുവിന്റെ കാര്യത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ആരാധകർക്ക് ഞെട്ടൽ

'ദിവ്യക്ക് ഒരു തെറ്റുപറ്റി, തിരുത്തി മുന്നോട്ട് പോകും'; പാര്‍ട്ടി നടപടിയിൽ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ഇനി 'അമ്മ'യിലേക്ക് ഇല്ലെന്ന് മോഹന്‍ലാല്‍; അടുത്ത തിരഞ്ഞെടുപ്പ് ജൂണില്‍!

ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവം; ഡൽഹിയിൽ യാചകനടക്കം മൂന്ന് പേർ അറസ്റ്റിൽ