മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് ട്വീറ്റുകള്‍, പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറന്‍സിയിലൂടെ സംഭാവന ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു എന്നും ഹാക്കര്‍മാര്‍ മോദിയുടെ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തു.  വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ വക്താവ് അറിയിച്ചു. 2.5 മില്യണ്‍ ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഇത്. ഈ അക്കൗണ്ട് ജോണ്‍ വിക് ഹാക്ക് ചെയ്തിരിക്കുന്നു. ഞങ്ങള്‍ പേടിഎം മാള്‍ ഹാക്ക് ചെയ്തിട്ടില്ല എന്നതാണ് ഹാക്കര്‍മാര്‍ ചെയ്ത മറ്റൊരു ട്വീറ്റ്.

പേടിഎം ഹാക്ക് ചെയ്ത് ഹാക്കര്‍ ഗ്രൂപ്പായ ജോണ്‍ വിക് ഡാറ്റ ശേഖരിച്ചതായി സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സൈബിള്‍ അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 30-നായിരുന്നു ഇത്. എന്നാല്‍ അങ്ങനെയൊരു സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പേടിഎം പ്രതികരിച്ചത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍