പാകിസ്ഥാന്‍ സര്ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു. നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത്.
നിലവില്‍ പാക് സര്‍ക്കാരിന്റെ ‘@GovtofPakistan’ എന്ന ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. എന്നാല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അക്കൗണ്ട് കാണാനും ആശയവിനിമയം നടത്താനും കഴിയുമെന്ന് റോയിട്ടേഴ്സ് അന്വേഷണത്തില്‍ കണ്ടെത്തി.
ഇരു രാജ്യങ്ങളിലെയും ഐടി മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തില്‍ അക്കൗണ്ട് മരവിപ്പിക്കുന്നത്.