'ബിജെപി മന്ത്രിസഭയിലെ വിവേകമുള്ള ഏക മന്ത്രിയായ സുഷമ സ്വരാജ് എന്തിനാണ് ചൗകിദാര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുന്നത്'; ട്വിറ്ററില്‍ വിദേശകാര്യ മന്ത്രിയോട് കിടിലന്‍ ചോദ്യം

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ വെള്ളം കുടിപ്പിച്ച് ട്വിറ്ററില്‍ ഒരു ചോദ്യം. നരേന്ദ്ര മോദിയുടെ ചൗകിദാര്‍ ക്യാമ്പെയിനില്‍ സുഷമ സ്വരാജും പങ്കെടുത്തതാണ് ട്വിറ്ററില്‍ ചോദ്യകര്‍ത്താവിനെ പ്രകോപിപ്പിച്ചത്. സുഷമ സ്വരാജിനെ പോലെയുള്ള ഒരു മന്ത്രി എന്തിനാണ് പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ക്കുന്നത് എന്നായിരുന്നു ചോദ്യം. ഇതിന് അവര്‍ മറുപടിയും നല്‍കി. ബിജെപി മന്ത്രിസഭയിലെ വിവേകമുള്ള ഏക മന്ത്രി നിങ്ങളാണെന്ന് വിചാരിച്ചു. എന്നാല്‍ ഒന്ന് ചോദിച്ചോട്ടെ, എന്തിനാണ് നിങ്ങള്‍ സ്വയം ചൗകിദാര്‍ എന്ന് അഭിസംഭോധന ചെയ്യുന്നത്.- ട്വിറ്ററിലൂടെ മന്ത്രിയോട് ചോദിച്ചു.

ഈ ചോദ്യം വല്ലാതെ വെള്ളം കുടിപ്പിച്ചെങ്കിലും ചോദ്യത്തിന് തക്കതായ മറുപടി സുഷമ സ്വരാജ് നല്‍കി. “ഞാന്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ചൗകിദാരി ആണ്. അതുപോലെ പുറത്തുള്ള ഇന്ത്യക്കാരുടെയും” എന്നാണ് സുഷമ ട്വീറ്റിലൂടെ മറുപടി നല്‍കിയത്.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തില്‍ മോദി ഉപയോഗിച്ചിരുന്ന പ്രയോഗമായിരുന്നു താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന്. എന്നാല്‍ റഫേല്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ രാഹുല്‍ ഗാന്ധി മോദിക്കെതിരെ തന്നെ ഈ പദം ഉപയോഗിക്കുകയായിരുന്നു. “ചൗകിദാര്‍ ചോര്‍ ഹേ” എന്ന്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വീണ്ടും ഈ പ്രയോഗം ഉപയോഗിക്കുകയാണ് മോദിയും മന്ത്രിമാരും. ഇതിന്റെ ഭാഗമായി ചൗകിദാര്‍(കാവല്‍ക്കാരന്‍) നരേന്ദ്ര മോദി എന്ന് മോദി പേരു മാറ്റിയിരുന്നു. പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രിമാരുള്‍പ്പടെയുള്ള നേതാക്കളും ട്വിറ്ററില്‍ പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ക്കുകയായിരുന്നു.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി