ചെന്നൈയില്‍ സ്വര്‍ണം കടത്തിയ രണ്ട് പേര്‍ പിടിയില്‍; അറസ്റ്റിലായത് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗവും യാത്രക്കാരനും

ചെന്നൈയില്‍ ഒരുകോടി രൂപയിലധികം മൂല്യമുള്ള സ്വര്‍ണം കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 1.7 കിലോ ഗ്രാം സ്വര്‍ണം കടത്തിയ കേസിലാണ് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗവും യാത്രക്കാരനും ചെന്നൈയില്‍ പിടിയിലായത്. ഇരുവരെയും കസ്റ്റംസ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ യാത്രക്കാരന്റെയും ക്യാബിന്‍ ക്രൂ അംഗത്തിന്റെയും വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ദുബായില്‍നിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തില്‍ യാത്ര ചെയ്തിരുന്നയാളാണ് ക്യാബിന്‍ ക്രൂ അംഗത്തിന് സ്വര്‍ണം കൈമാറിയത്. യാത്രക്കാരന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

Read more

യാത്രക്കാരനെയും സംഭവത്തില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണം കാബിന്‍ ക്രൂവിന് കൈമാറാനും വിമാനത്താവളത്തില്‍ എത്തിയശേഷം പുറത്തുള്ളയാള്‍ക്ക് കൈമാറാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് കസ്റ്റംസ് അറിയിച്ചു.