വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണ്‌ രണ്ട് മരണം

തെലങ്കാനയിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. പൈലറ്റുമാരായ ഒരു പരിശീലകനും ഒരു കേഡറ്റുമാണ് മരിച്ചത്. തെലങ്കാനയിലെ ദിണ്ടിഗലിൽ രാവിലെ 8.55നായിരുന്നു അപകടം.

ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് (എഎഫ്‌എ) പതിവ് പരിശീലനത്തിനായി പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാറക്കല്ലുകൾക്കിടയിൽ പതിച്ച് വിമാനം തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഒരു പരിശീലകനും ട്രെയിനി പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകട കാരണം കണ്ടെത്താൻ എയർഫോഴ്സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Latest Stories

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ യൂറോപ്യൻ വരൾച്ച അവസാനിപ്പിച്ച് അമാദ് ഡിയാലോ

എന്നെ എല്ലാവരും ചേർന്ന് പറ്റിച്ചു, അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ചീഫ് ജസ്റ്റിഡ് ഡിവൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കലിന് മുൻപ് വിധി പറയുക നാല് സുപ്രധാന കേസുകളിൽ

ഗുരുതര തിരഞ്ഞെടുപ്പ് ചട്ടലംഘനം; പി വി അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ പരാതി നല്‍കി എല്‍ഡിഎഫ്

മാധ്യമ വിചാരണ വേണ്ട; മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

ഗംഭീര്‍ ടെസ്റ്റ് ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് പുറത്തേക്ക്, പിന്‍ഗാമിയെ കണ്ടെത്തി ബിസിസിഐ

നടിക്ക് അച്ഛനുമായി അവിഹിതബന്ധം, എന്നെയും അമ്മയെയും ഉപദ്രവിച്ചു; രുപാലിക്കെതിരെ കടുത്ത ആരോപണം

ദിവ്യ പുറത്തേക്ക്; നവീൻ ബാബുവിന്റെ കേസിൽ ജാമ്യം അനുവദിച്ച് തലശ്ശേരി കോടതി

ദക്ഷിണാഫ്രിക്കൻ പര്യടനം, സഞ്ജുവിന്റെ കാര്യത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ആരാധകർക്ക് ഞെട്ടൽ

'ദിവ്യക്ക് ഒരു തെറ്റുപറ്റി, തിരുത്തി മുന്നോട്ട് പോകും'; പാര്‍ട്ടി നടപടിയിൽ പ്രതികരിച്ച് എംവി ഗോവിന്ദന്‍