രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍; അമ്മയെ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലി ഏരിയയില്‍ ഇന്നലെയാണ് സംഭവം. കേസില്‍ പെണ്‍കുഞ്ഞിന്റെ ജനനത്തില്‍ അസ്വസ്ഥയായിരുന്ന അമ്മയെയാണ് സംശയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കുഞ്ഞിന്റെ മാതാപിതാക്കളായ ഗുല്‍ഷന്‍ കൗശിക്, ഡിംപിള്‍ കൗശിക് എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഈ വര്‍ഷം ജനുവരിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. അന്ന് മുതല്‍ കുഞ്ഞന്റെ അമ്മ അസ്വസ്ഥയായിരുന്നു. ഭര്‍ത്താവുമായി വഴക്കിടാറുണ്ട്. ഇവര്‍ക്ക് നാല് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്.

കുഞ്ഞിന്റെ മരണവിവരം അയല്‍വാസിയാണ് പൊലീസിനെ അറിയിച്ചത്. മൂത്ത മകനുമായി മുറിയില്‍ കയറി വാതില്‍ അടച്ചതോടെ ഭര്‍ത്താവിന്റെ അമ്മയാണ് അയല്‍വാസികളെ വിവരംം അറിയിച്ചത്. അയല്‍വാസികള്‍ എത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ മകനോടൊപ്പം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

ഇളയ കുഞ്ഞിനെ കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ വീട് മുഴുവനും പരിശോധിച്ചപ്പോഴാണ് മൈക്രോവേവ് ഓവനില്‍ കുഞ്ഞിനെ കണ്ടെത്തിയത്. സംഭവ സമയം കുഞ്ഞിന്റെ അച്ഛന്‍ സമീപത്തുള്ള സ്വന്തം കടയില്‍ ജോലിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം