ഒരു കിലോ ഉരുളക്കിഴങ്ങിന് നാലു രൂപ; കര്‍ഷകര്‍ എറിഞ്ഞ് കളയുന്നു

നിയമസഭയ്ക്കു നേരെ ഉരുളക്കിഴങ്ങ് എറിഞ്ഞ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. യുപിയിലാണ് സംഭവം. പിടിയിലാവര്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നും കര്‍ഷകര്‍ അല്ലെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി ഉരുളകിഴങ്ങിന്റെ വിലതകര്‍ച്ചയില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.ഇതിന്‍റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം.

പിടിയിലാവര്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ്. പ്രതികള്‍ക്കു എതിരെ കേസ് എടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഒരു കിലോ ഉരുളക്കിഴങ്ങിന് നാലു രൂപയാണ് നിലവിലെ വില. ഇതു പത്തു രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതിന്റെ പേരില്‍ നിരവധി സമരങ്ങളും സംസ്ഥാനത്ത് നടന്നിരുന്നു.