ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന ഭീകരവിരുദ്ധ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു.
പൂഞ്ച്-രജൗരി വനമേഖലയിലാണ് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായത്, ഇതേ പ്രദേശത്ത് നാല് ദിവസങ്ങൾക്ക് മുമ്പ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനാൽ ജമ്മു-പൂഞ്ച്-രജൗരി ഹൈവേ അടച്ചു.
ഒക്ടോബർ 10 ന് രാത്രി ഒരു സംഘം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത അതേ സംഘവുമായാണ് ഏറ്റുമുട്ടൽ തുടരുന്നതെന്ന് അധികൃതർ പറഞ്ഞു.
പൂഞ്ച് ജില്ലയിലെ സുരങ്കോട് മേഖലയിലെ ദേരാ കി ഗലിയിൽ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലം സ്വദേശിയായ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ മരിച്ചിരുന്നു.
നാല് ദിവസമായി സൈന്യം ഈ ഭീകരരെ പിന്തുടരുകയായിരുന്നു, എന്നാൽ ഇന്നലെ വൈകുന്നേരം സൈന്യവുമായി മുഖാമുഖം വരുന്നതുവരെ ഉയർന്ന കുന്നുകളും വനങ്ങളും പ്രയോജനപ്പെടുത്തി ഭീകരർ സൈന്യത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു.