ഉദയ്പൂര്‍ കൊലപാതകം: കനയ്യലാലിന് ഒപ്പം മറ്റൊരാളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു, പ്രതികൾക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് പൊലീസ്

ഉദയ്പുർ കൊലപാതകത്തിനൊപ്പം മറ്റൊരു വ്യാപാരിയേയും കൊല്ലാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. നൂപുർ ശർമയുടെ പരാമർശത്തെ പിന്തുണച്ചതിന്‍റെ പേരില്‍ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾ റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നിവർ മറ്റൊരു വ്യാപാരിയേയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. നാട്ടിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതോടെയാണ് വ്യാപാരിക്ക് ജീവൻ രക്ഷിക്കാനായത്.

നൂപുർ ശർമയെ പിന്തുണച്ച് ജൂൺ ഏഴിന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നതായി വ്യാപാരിയുടെ  പിതാവ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി ലഭിക്കുകയും പിന്നാലെ തന്റെ മകനെ പൊലീസ് അറസ്റ്റും ചെയ്തു. ഒരു ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം മകൻ പുറത്തിറങ്ങി.

എന്നാൽ ഇതിന് ശേഷം മകന്റെ കടയിലേക്ക് അപരിചിതരായ പലരും ഇടയ്ക്കിടെ വരികയും കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ തണുക്കും വരെ നാട്ടിൽ നിന്ന് വിട്ടുനിൽക്കാൻ മകൻ തീരുമാനിച്ചതെന്നും വ്യാപാരിയുടെ പിതാവ് പറയുന്നു. കനയ്യലാലിന്റെ മകൻ ബിജെപി മുൻ നേതാവ് നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം.

അതിനിടെ പ്രതികൾ മാർച്ചിൽ ജയ്പുരിൽ സ്‌ഫോടന പരമ്പരകൾ ആസൂത്രണം ചെയ്ത സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐഎസിന്റെ സ്ലീപ്പർ സെല്ലുകളുമായി ബന്ധമുള്ളവരാണ്. പിടിയിലായ റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നും പൊലീസ് പറയുന്നു. പ്രതികളെ ചോദ്യംചെയ്യാനായി എന്‍.ഐ.എ സംഘം രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി