ഉദയ്പൂർ കൊലപാതക കേസിലെ മുഖ്യപ്രതിക്ക് ബി.ജെ.പി ബന്ധം; ചിത്രം പുറത്തുവിട്ട് കോൺ​ഗ്രസ് നേതാവ്

ഉദയ്പൂർ കൊലപാതകക്കേസിലെ മുഖ്യപ്രതിക്ക് ബിജെപി ബന്ധമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. പ്രതിക്ക് ബിജെപി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രം സഹിതമാണ് ജയ്റാം ട്വീറ്റ് ചെയ്തത്. ഉദയ്പൂർ കൊലപാതക കേസിലെ മുഖ്യപ്രതി റിയാസ് അത്താരിയെ ബി.ജെ.പി വേദിയിൽ ആദരിക്കുന്ന ചിത്രമാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്.

എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ബിജെപിയെ പരിഹസിച്ച്  ചിത്രം ട്വീറ്റ് ചെയ്തത്. ബിജെപിയുടെ ദേശസ്നേഹത്തിന്റെ യാഥാർഥ്യം ഈ ചിത്രത്തിൽ വ്യക്തമാണെന്ന് ജയ്റാം രമേശ് പരിഹസിക്കുകയും ചെ്യ്തു. ഭീകരവാദികളുമായുള്ള ബിജെപിയുടെ ബന്ധം എല്ലാവർക്കും മുമ്പിൽ പരസ്യമായിരിക്കുന്നെന്നും ട്വീറ്റിൽ പറയുന്നു.

ട്വീറ്റ് കോൺഗ്രസ് നേതാക്കള്‍ നേതാക്കള്‍ ഏറ്റെടുത്തു. ഉദയ്പൂർ കൊലപാതകക്കേസിൽ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ മൂന്നുവർഷത്തോളമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

Read more

മുൻ ബിജെപി നേതാവ് നൂപുർ ശർമ്മയെ അനുകൂലിച്ച് സോഷ്യൽ മീഡിയായിൽ പോസ്റ്റ് ഇട്ടെന്നാരോപിച്ചായിരുന്നു ഉദയ്പൂരിൽ തയ്യൽതൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയത്.