യൂത്ത് കോണ്‍ഗ്രസിന് 'തല'മാറ്റം; പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

യൂത്ത് കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍. ഉദയ്ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനായി നിയോഗിച്ചു. അദേഹം നിലവില്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. മുന്‍പ് ജമ്മു കശ്മീര്‍ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read more

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഉദയ്ഭാനു ചിബിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചതായി പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന്റെ സംഭാവനകളെ പാര്‍ട്ടി അഭിനന്ദിച്ചു.