തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; സത്യപ്രതിജ്ഞ ഇന്ന്

തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും. വി സെൻതിൽ ബാലാജി അടക്കം 4 പേർ മന്ത്രിമാർ ആയി സത്യപ്രതിജ്ഞ ചെയ്യും. കള്ളപ്പണ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ച ആണ്‌ ബാലാജി ജയിൽ മോചിതൻ ആയത്.

മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് സ്റ്റാലിൻ, മകൻ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആയി ഉയർത്തിയത്. കായിക -യുവജനക്ഷേമ മന്ത്രി ആയിരുന്ന ഉദയനിധിക്ക്, ആസൂത്രണം, വികസനം വകുപ്പുകളും കൂടി നൽകിയിട്ടുണ്ട്. 46ആം വയസിൽ ആണ്‌ ഉദയനിധി മന്ത്രിസഭയിൽ രണ്ടാമൻ ആകുന്നത്. ചെഴിയൻ, ആർ രാജേന്ദ്രൻ, എസ്എം നാസർ എന്നിവർ മന്ത്രിസഭയിൽ എത്തി.

ക്ഷീരവകുപ്പ് മന്ത്രി മനോ തങ്കരാജ്, ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ എസ് മസ്താൻ, ടൂറിസം വകുപ്പ് മന്ത്രി കെ രാമചന്ദ്രൻ എന്നിവരെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കി. മന്ത്രിസഭാ പുനഃസംഘടനയിൽ ആറു മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ട്. ഉച്ചകഴിഞ്ഞ് 3:30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി സത്യവാചകം ചൊല്ലികൊടുക്കും.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍