മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

മഹാരാഷ്ട്ര നിയമസഭയില്‍ തൃകക്ഷി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും.  288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. രണ്ട് മണിക്കാണ് മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക.  പ്രോടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലിപ് പാട്ടീലിനെ നിയമിച്ചിട്ടുണ്ട്. സ്പീക്കര്‍ തിരഞ്ഞെടുപ്പും ഇന്ന് നടക്കും. പൃഥിരാജ് ചവാനാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.

ഭൂരിപക്ഷം തെളിയിക്കാന്‍ ഡിസംബര്‍ 3 വരെ ഗവര്‍ണര്‍ ത്രികക്ഷി സഖ്യത്തിന് സമയം നല്‍കിയിരുന്നു. നേരത്തെ നടന്ന ചര്‍ച്ചകളില്‍ ത്രികക്ഷി സഖ്യം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന് നല്‍കിയതാണ്. സഭയെ നയിക്കാന്‍ പ്രാപ്തിയുള്ള മുതിര്‍ന്ന നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് പൃഥിരാജ് ചവാനെ നിര്‍ത്തിയേക്കും. പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ തിരഞ്ഞെടുക്കും.

ആദ്യയോഗത്തില്‍ തന്നെ മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ കാർ ഷെഡിനായി ആരംഭിച്ച ആരെ കോളനിയിലെ മരം മുറിക്കല്‍ ഉദ്ധവ് താക്കറെ നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ചയാണ് ഉദ്ധവ് താക്കറെയും 6 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്